പിഞ്ചു കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് അമ്മ മുങ്ങി
പിഞ്ചു കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. കോഴിക്കോട് റയില്‍വേ സ്റ്റേഷനിലാണു നടുക്കുന്ന സംഭവം. മംഗളുരു–പാലക്കാട് സ്പെഷ്യല്‍ ട്രെയിന്‍ രാവിലെ 10.10നു കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് ആറുമാസം പ്രായമായ കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തിയിട്ട് അമ്മ ഇറങ്ങിപ്പോയത്.
ട്രെയിന്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് മുപ്പതു വയസ് തോന്നിക്കുന്ന യുവതി ആറുമാസം പ്രായമായ കൈകുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം സഹയാത്രികരോട് വസ്ത്രം മാറി വരാമെന്നറിയിച്ച് ഇറങ്ങിപോയത്. ട്രെയിന്‍ പുറപ്പെട്ടപ്പോഴും യുവതി തിരികെയെത്തിയല്ല. ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന അബ്ദുള്‍ അസീസെന്ന യാത്രക്കാരന്‍ കുഞ്ഞിനെയെടുത്ത് സ്റ്റേഷന്‍ സുപ്രണ്ടിനെ ഓഫീസിലെത്തി വിവരം അറിയിച്ചു. കുഞ്ഞിനെയും കൈമാറി.
സ്റ്റേഷന്‍ അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചു. കോഴിക്കോട് സ്റ്റേഷനില്‍ നടത്തിയ തിരച്ചിലില്‍ യുവതിയെ പ്ലാറ്റ്ഫോമില്‍ നിന്ന് പിന്നീട് കണ്ടെത്തി ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഫറോക്കിലെത്തി കുട്ടിയെ ഏറ്റെടുത്തു സുരക്ഷിതമാക്കി.


