ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ
ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നു മുതല്‍ 7 വരെ 52,000 പേര്‍ വിവിധ വിമാനസര്‍വീസുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എത്തിയത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യും. കൊമേര്‍ഷ്യല്‍ വിമാനസര്‍വീസ് ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയിലെത്തണമെങ്കില്‍ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം.
∙ ഇന്നത്തെ (ഞായറാഴ്ച) സര്‍വീസുകള്‍
എയര്‍ ഇന്ത്യ/എയര്‍ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് മാര്‍ച്ച് എട്ടിന് (ഞായറായഴ്ച) 58 സർവീസുകൾ നടത്തും. സൗദി, ഒമാൻ വ്യോമപാത തുറന്നതിനാൽ ജിദ്ദയിലേക്കും മസ്കത്തിലേക്കും എയർ ഇന്ത്യ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു.
24 ഷെഡ്യൂൾഡ് സർവീസുകളാണ് ഇന്നുണ്ടാവുക. ഇതിനു പുറമേ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോൺ–ഷെഡ്യൂൾഡ് സർവീസുകളുമുണ്ടാകും.
∙ എയര്‍ ഇന്ത്യ എക്സ്പ്രസ് (കേരള സര്‍വീസുകള്‍) (മാര്‍ച്ച് 8)
* കൊച്ചി-മസ്കത്ത്-കൊച്ചി (IX431 / IX432)
* കൊച്ചി-മസ്കത്ത്-കൊച്ചി (IX441 / IX442)
* കോഴിക്കോട്-മസ്കത്ത്-കോഴിക്കോട് (IX337 / IX338)
* കോഴിക്കോട്-മസ്കത്ത്-കോഴിക്കോട് (IX318 / IX317) *തിരുവനന്തപുരം-മസ്കറ്റ്-തിരുവനന്തപുരം (IX550 / IX549)
* കോഴിക്കോട്-ജിദ്ദ-കോഴിക്കോട് (IX397 / IX398)
* കൊച്ചി – റാസൽഖൈമ – കൊച്ചി (IX1123 / IX1125)
∙ എയര്‍ ഇന്ത്യ (മാര്‍ച്ച് 8)
* ഡൽഹി-ജിദ്ദ-ഡൽഹി (AI2255 / AI2256)
* മുംബൈ-ജിദ്ദ-മുംബൈ (AI2245 / AI2246)
* മുംബൈ – ദുബായ് – ഡൽഹി (AI4201 / AI4202)
* ഡൽഹി – ദുബായ് – ഡൽഹി (AI4205 / AI4206)
മറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ (മാര്‍ച്ച് 8)
* മുംബൈ-മസ്കത്ത്-മുംബൈ (IX235 / IX236)
* ഡൽഹി-മസ്കത്ത്-ഡൽഹി (IX163 / IX164)
* മംഗളൂരു-ജിദ്ദ-മംഗളൂരു (IX845 / IX846)
* ബെംഗളൂരു-ജിദ്ദ-ബെംഗളൂരു (IX941 / IX942)
* മുംബൈ – ദുബായ് – മുംബൈ (IX2117 / IX2118)
* മുംബൈ – ദുബായ് – മുംബൈ (IX1117 / IX1118)
* ഡൽഹി – ദുബായ് – ഡൽഹി (IX2115 / IX2116)
* ബെംഗളൂരു – ദുബായ് – ബെംഗളൂരു (IX1115 / IX1116)
* മുംബൈ – റാസൽഖൈമ – മുംബൈ (IX1121 / IX1122)
* മുംബൈ – റാസൽഖൈമ – മുംബൈ (IX6605 / IX6606)
* ഡൽഹി – റാസൽഖൈമ – ഡൽഹി (IX6603 / IX6604)
* ബെംഗളൂരു – റാസൽഖൈമ – ബെംഗളൂരു (IX6701 / IX6702)
* മുംബൈ – അബുദാബി – മുംബൈ (IX257 / IX268)
* ബെംഗളൂരു – അബുദാബി – ബെംഗളൂരു (IX865 / IX866)
* മുംബൈ – ഷാർജ – മുംബൈ (IX251 / IX252)
* ബെംഗളൂരു – ഷാർജ – ബെംഗളൂരു (IX6607 / IX6608)
* മുംബൈ – മസ്കത്ത് – മുംബൈ (IX1112 / IX1113)
* ഡൽഹി – മസ്കത്ത് – ഡൽഹി (IX6601 / IX6602)
∙ ആകാശ എയർ: വൈകിട്ട് 7.20ന് മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ച് രാത്രി 11.55ന് ജിദ്ദയിൽ നിന്ന് മുംബൈയിലേക്കും സർവീസ് നടത്തും. ജിദ്ദയിൽ നിന്ന് അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകളുടെ ബുക്കിങ് പുനരാരംഭിച്ചു. മാർച്ച് 31 വരെ മുൻകൂട്ടി ബുക്ക് ചെയ്യാം.
∙ ഇൻഡിഗോ: അബുദാബി, ദുബായ്, റാസൽഖൈമ അടക്കമുള്ള 8 പശ്ചിമേഷ്യൻ നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസുകൾ ഇന്നത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന യൂറോപ്പ് ഓപ്പറേഷൻ പുനരാരംഭിക്കും. ലണ്ടൻ ഹീത്രോ, മാഞ്ചസ്റ്റർ, ആംസ്റ്റർഡാം സർവീസുകൾ ഇതിൽ ഉൾപ്പെടും.
∙ ഇന്നത്തെ ഇൻഡിഗോ സർവീസുകൾ (മാർച്ച് 8)
മുംബൈ-ലണ്ടൻ ഹീത്രോ (6E 1), ലണ്ടൻ ഹീത്രോ-മുംബൈ (6E 2), മാഞ്ചസ്റ്റർ-മുംബൈ (6E 32), ആംസ്റ്റർഡാം-മുംബൈ (6E 22), മുംബൈ-അബുദാബി (6E 1413), അബുദാബി-മുംബൈ (6E 1414), ഹൈദരാബാദ്-അബുദാബി (6E 1448), അബുദാബി-ഹൈദരാബാദ് (6E 1449), മുംബൈ-ദുബായ് (6E 1453), ദുബായ്-മുംബൈ (6E 1454), ഡൽഹി-ദുബായ് (6E 1461), ദുബായ്-ഡൽഹി (6E 1462), ഡൽഹി-ദുബായ് (6E 1463), ദുബായ്-ഡൽഹി (6E 1464), മുംബൈ-ഫുജൈറ (6E 1501), ഫുജൈറ-മുംബൈ (6E 1502), ഹൈദരാബാദ്-റാസൽ ഖൈമ (6E 1495), റാസൽഖൈമ-ഹൈദരാബാദ് (6E 1496), ഹൈദരാബാദ്-ഷാർജ (6E 1421), ഷാർജ-ഹൈദരാബാദ് (6E 1422), കൊൽക്കത്ത-ജിദ്ദ (6E 65), ജിദ്ദ-മുംബൈ (6E 62), ഹൈദരാബാദ്-ജിദ്ദ (6E 67), ജിദ്ദ-ഹൈദരാബാദ് (6E 68), ബെംഗളൂരു-ജിദ്ദ (6E 77), ജിദ്ദ-കൊൽക്കത്ത (6E 66), മുംബൈ-ജിദ്ദ (6E 91), ജിദ്ദ-ബെംഗളൂരു (6E 78), മുംബൈ-മദീന (6E 59), മദീന-മുംബൈ (6E 60), മുംബൈ-മസ്കത്ത് (6E 1267), മസ്കത്ത്-മുംബൈ (6E 1268), ഹൈദരാബാദ്-മസ്കത്ത് (6E 1273), മസ്കത്ത്-ഹൈദരാബാദ് (6E 1274).
∙ എമിറേറ്റ്സ്: കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും തിരിച്ചും ഇന്ന് സർവീസുണ്ടായിരിക്കും. വിവരങ്ങൾക്ക്: emirat.es/nowoperating
∙ ദുബായിലേക്കുള്ള സർവീസുകൾ
അഹമ്മദാബാദ്-ദുബായ് (EK 539, EK 541), ബെംഗളൂരു-ദുബായ് (EK 565, EK 567, EK 569), ചെന്നൈ-ദുബായ് (EK 543, EK 545, EK 547), ഡൽഹി-ദുബായ് (EK 511, EK 513, EK 515, EK 517), ഹൈദരാബാദ്-ദുബായ് (EK 525, EK 527, EK 529), കൊച്ചി-ദുബായ് (EK 531, EK 533), കൊൽക്കത്ത-ദുബായ് (EK 571, EK 573), മുംബൈ-ദുബായ് (EK 501, EK 503, EK 505, EK 507, EK 509), തിരുവനന്തപുരം-ദുബായ് (EK 523).
∙ ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ
ദുബായ്-അഹമ്മദാബാദ് (EK 538, EK 540), ദുബായ്-ബെംഗളൂരു (EK 564, EK 566, EK 568), ദുബായ്-ചെന്നൈ (EK 542, EK 544, EK 546), ദുബായ്-ഡൽഹി (EK 510, EK 512, EK 514, EK 516), ദുബായ്-ഹൈദരാബാദ് (EK 524, EK 526, EK 528), ദുബായ്-കൊച്ചി (EK 530, EK 532), ദുബായ്-കൊൽക്കത്ത (EK 570, EK 572), ദുബായ്-മുംബൈ (EK 500, EK 502, EK 504, EK 506, EK 508), ദുബായ്-തിരുവനന്തപുരം (EK 522).
∙ ഇത്തിഹാദ്: വരും ദിവസങ്ങളിൽ ഏതൊക്കെ സർവീസുകൾ ലഭ്യമെന്ന് etihad.com/en/manage/flight-status എന്ന വെബ്സൈറ്റിലൂടെ അറിയാം. കൊച്ചി, കോഴിക്കോട് അടക്കമുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് അബുദാബിയിലേക്ക് മാർച്ച് 19 വരെ സർവീസ് നടത്താൻ പദ്ധതിയുണ്ട്. എന്നാൽ ലിങ്കിൽ സേർച് ചെയ്താൽ മാത്രമേ കൃത്യമായ ബുക്കിങ് വിവരം ലഭിക്കൂ.
∙ സ്പൈസ്ജെറ്റ്: ഫുജൈറയിൽ നിന്ന് 8 സർവീസുകളും ദുബായിൽ നിന്ന് രണ്ട് സർവീസുകളും ഓപ്പറേറ്റ് ചെയ്യും. സർവീസുകൾ ഇവ: ദുബായ്-പുണെ (SG-5652), ഫുജൈറ-ഡൽഹി (SG-9006), ഫുജൈറ-ഡൽഹി (SG-9085), ഫുജൈറ-ഡൽഹി (SG-9072), ഫുജൈറ-ഡൽഹി (SG-9082), ദുബായ്-മുംബൈ (SG-5514), ഫുജൈറ-മുംബൈ (SG-9014), ഫുജൈറ-മുംബൈ (SG-9087), ഫുജൈറ-മുംബൈ (SG-9089), ഫുജൈറ-മുംബൈ (SG-9044).
….


