സൗദി വിസിറ്റ് വിസ പുതുക്കൽ: ഓൺലൈൻ സേവനം പുനരാരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾക്ക് ആശ്വാസമായി വിസിറ്റ് വിസ ഓൺലൈനായി പുതുക്കുന്ന സംവിധാനം വീണ്ടും നിലവിൽ വന്നു. ഏതാനും മാസങ്ങളായി തടസ്സപ്പെട്ടിരുന്ന ഈ സേവനം ഇന്ന് രാവിലെ മുതലാണ് പുനഃസ്ഥാപിച്ചത്. നേരത്തെ മൾട്ടിപ്പിൾ റീ-എൻട്രി വിസയുള്ളവർക്ക് ഇപ്പോൾ വെബ്സൈറ്റ് വഴി വിസ പുതുക്കാൻ സാധിക്കും.

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം

കഴിഞ്ഞ ഏതാനും മാസങ്ങളായി വിസിറ്റ് വിസ പുതുക്കേണ്ടിയിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വിസ പുതുക്കുന്നതിനായി ജോർദാൻ, ബഹ്‌റൈൻ പോലുള്ള അയൽരാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഇത് മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു. ഹജ്ജ് സേവനങ്ങളുടെ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് വിസിറ്റ് വിസ പുതുക്കുന്നതിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണം ഇപ്പോൾ എടുത്തുകളഞ്ഞത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്.

ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങൾ ജൂൺ 16 മുതൽ സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യവും ഉറപ്പാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തെ മൾട്ടിപ്പിൾ വിസിറ്റ് വിസകൾ വിഎഫ്എസിന്റെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത്. അക്കാലയളവിൽ സൗദിയിൽ നിന്ന് അപേക്ഷിച്ചവർക്ക് സിംഗിൾ എൻട്രി വിസകളാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി വിസകൾ വീണ്ടും ലഭ്യമാവുകയും, നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവർക്ക് അപ്പോയിന്റ്മെന്റുകൾ എടുക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക




വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!