ഒമാനിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; നിരവധി ആളുകളും വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ

മസ്കത്ത്: ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയു കാറ്റും വെള്ളപ്പൊക്കവും. പല സ്ഥലങ്ങളിലും പൊടുന്നനെ വെള്ളപ്പൊക്കം രൂപപ്പെട്ടത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. വാഹനങ്ങൾ ഒലിച്ച് പോയതുൾപ്പെടെ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകളിലേക്കും വെള്ളം കയറി. റോഡുകളും നഗരങ്ങളും വെള്ളത്തിനടയിലായി. നിരവധി ആളുകൾ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

 

 

 

 

പുലർച്ചെ മൂന്ന് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ പ്രതികൂല കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നേരത്തെ നിർദേശം നൽകിയിരുന്നു. രാജ്യത്തെ നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന ഗവർണറേറ്റകളിലാണ് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത പ്രവചിച്ചിരിക്കുന്നത്.

 

 

 

 

 

 

30 മില്ലീമീറ്റർ മുതൽ 120 മില്ലീമീറ്റർ വരെയുള്ള തീവ്രതയിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ പലയിടങ്ങളിലും പെട്ടെന്നുള്ള പ്രളയങ്ങൾക്കും വാദികൾ നിറഞ്ഞൊഴുകാനും കാരണമാവുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

അതേസമയം തന്നെ അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും വിവിധ തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുമുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച 15 മുതൽ 45 നോട്സ് വരെ (മണിക്കൂറിൽ 28 മുതൽ 85 കിലോമീറ്റർ വരെ) വേഗത്തിൽ ശക്തമായ കാറ്റ് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഒമാൻ തീരത്തും മുസന്ദം ഗവർണറേറ്റിലും രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജാഗ്രതാ നിർദേശം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചിരിക്കുകയാണ്. കനത്ത മഴയുള്ള സമയത്ത് റോഡിലെ ദൂരക്കാഴ്ചാ പരിധി കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ന്യൂന മർദം കാരണമായി സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂന്ന് ദിവസം കൂടി നിലനിൽക്കാനാണ് സാധ്യത.

.

Share
error: Content is protected !!