സൌദിയില്‍ അംഗീകാരമുള്ള 9 വാക്സിനുകള്‍. ഈ വാക്സിന് എടുത്തവരെ മാത്രമേ സൌദിയില്‍ വാക്സിന് എടുത്തവരായി പരിഗണിക്കുകയുള്ളൂ. തവക്കല്‍നയില്‍ ഈ വാക്സിനുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ട രീതി അറിയാം
റിയാദ്: സൌദിയുടെയോ ലോകാരോഗ്യ സംഘടനയുടെയോ അംഗീകാരമുള്ള 9 തരം കോവിഡ് വാക്സിന് എടുത്തവര്‍ക്ക് സൌദി യാത്രക്കോ, പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനോ, തവയ്ക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആകുന്നതിനോ തടസ്സം ഉണ്ടാകില്ലെന്നു സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
- ഫൈസര്‍
- സിനോഫാം
- ഒക്സ്ഫോര്‍ഡ് ആസ്ട്ര സെനെക്ക (കോവിഷീല്‍ഡ്)
- ജാന്സന്
- ഗമാലിയ
- സിനോവാക്
- കോവാക്സിന്
- സ്പൂട്ട്നിക്
- കോവാക്സ്
ഈ 9 വാക്സിനുകള്‍ വിദേശ രാജ്യങ്ങളില്‍ വെച്ചു സ്വീകരിച്ചാലും ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/coronavaccineregistration എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്താല്‍ സൌദിയില്‍ വാക്സിന് എടുത്തതായി പരിഗണിക്കും.
ഇഖാമ കോപ്പി, പാസ്പോര്‍ട്ട് കോപ്പി, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒരു എം.ബിയില്‍ കൂടാത്ത പിഡിഎഫ് ആണ് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യേണ്ടത്. ഈ രേഖകളില്‍ അപേക്ഷകന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങള് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അറബ്, ഇംഗ്ലിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലോ, അറബിയിലേക്ക് വിവര്‍ത്തനം ചെയ്തതോ ആയിരിക്കണം രേഖകള്‍. വാക്സിന്റെ പേര്, സ്വീകരിച്ച തിയ്യതി, ബാച്ച് നമ്പര്‍ എന്നിവ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ വേണം. രണ്ട് വാക്സിനുകള്‍ക്കിടയില്‍ ചുരുങ്ങിയത് 14 ദിവസത്തെ ഇടവേള വേണം.
2 ഡോസ് വാക്സിന് എടുത്തത് സൌദിക്കകത്ത് നിന്നാണെങ്കില്‍ സൌദിയില്‍ വരുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് ആവശ്യമില്ല. വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് ഈ വാക്സിനുകള്‍ വിദേശത്തു നിന്നു സ്വീകരിച്ചാലും സൌദിയില്‍ ക്വാരന്റൈന് ആവശ്യമില്ല.


