മാസ്ക് ധരിക്കാത്തതിന് പിടിക്കപ്പെട്ടാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ പറ്റുമോ? സൌദി ജവാസാത്തിന്റെ മറുപടി
റിയാദ്: മാസ്ക് ധാരികാത്തതിനുള്ള പിഴ അടയ്ക്കാനുണ്ടെങ്കില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൌദി ജവാസാത്തിന്റെ മറുപടി. എന്നാല്‍ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടച്ചാല്‍ മാത്രമേ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യാനും പുതുക്കാനും സാധിക്കുകയുള്ളൂ എന്നും ജവാസാത് വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തതിന് ആയിരം റിയാല്‍ ആണ് പിഴ ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴസംഖ്യ 10,000 റിയാല്‍ വരെ ഉയരും.


