ദുബൈയില്‍ തുടർച്ചയായി 3 ആം വർഷവും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വർധിപ്പിക്കില്ല
ഹുദ ഹബീബ്
ദുബായ് : ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വർധിപ്പിക്കില്ല എന്ന് അധികൃതര്‍. ഈ വര്‍ഷവും സ്‌കൂള്‍ ഫീസ് കൂട്ടില്ലായെന്ന പ്രഖ്യാപനം പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നു.2022-23 അകാഡമിക വര്‍ഷത്തിലും ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്ബത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിലക്കേർപിടിത്തിരുന്നു .2020 യിൽ പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇതുവരെ ഫീസ് കൂടിയിട്ടില്ല.എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സും ദുബൈ നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തി ശമ്ബളവും വാടകയും മറ്റ് ചിലവുകളും ഉള്‍പെടെ സ്‌കൂള്‍ നടത്തിപ്പിനുള്ള ചിലവ് കണക്കിലെടുത്താണ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്ന് അധികൃതര്‍ തീരുമാനിക്കുന്നത്.
ഇത്തവണത്തെ റിപോര്‍ടുകള്‍ അനുസരിച്ചും ഫീസ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതര്‍ പറയുന്നത് .ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററാണ് ഇതിനായി എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. ഇത് മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്‌കൂള്‍ ഫീസ് വര്ധിപ്പിക്കാതെ ഒരേ നിലയില്‍ തുടരുന്നത്.


