ആരോഗ്യ മേഖലയിലെ സ്വദേശി-വിദേശി ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

സൌദിയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കുളള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. സൌദി ആരോഗ്യ മന്ത്രാലയമാണ് സ്വദേശികൾക്കും വിദേശികൾക്കുമുള്ള പെരുന്നാൾ അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

സിവിൽ സർവീസ് സംവിധാനത്തിലും സ്വയം തൊഴിൽ സംരംഭങ്ങളിലേയും സൗദി ജീവനക്കാർക്ക് ഏപ്രിൽ 13 വ്യാഴാഴ്ചയായിരിക്കും പെരുന്നാൾ അവധിക്ക് മുമ്പുള്ള അവസാനത്തെ പ്രവൃത്തി ദിവസം. ഏപ്രിൽ 14 മുതൽ അവധി ആരംഭിക്കും. ശേഷം പെരുന്നാൾ കഴിഞ്ഞ് ഏപ്രിൽ 26ന് ബുധനാഴ്ച ജോലി പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ വിദേശികളായ ജീവനക്കാർക്ക് ഏപ്രിൽ 20നാണ് പെരുന്നാളിന് മുമ്പുളള അവസാനത്തെ പ്രവൃത്തി ദിവസം. അതായത് ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിക്കും. ശേഷം ഏപ്രിൽ 24ന് തിങ്കളാഴ്ച പെരുന്നാൾ അവധി കഴിഞ്ഞ് ജോലി പുനരാംഭിക്കുന്നതാണ്.

ആരോഗ്യ സ്ഥാപനങ്ങൾക്കായി നിർവചിച്ചിരിക്കുന്ന പ്രവൃത്തി സമയം അനുസരിച്ച് അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ട  തൊഴിലാളികളുടെ എണ്ണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജോലി ആവശ്യമുള്ള മെഡിക്കൽ ഡിപ്പാർട്ട്‌മെന്റുകളിലെ തൊഴിലാളികൾക്കാണ് ഈ സാഹചര്യത്തിൽ മുൻഗണന നൽകേണ്ടത്.

തൊഴിൽ ചട്ടങ്ങളിലെ നിർദേശങ്ങൾ പാലിച്ച് കൊണ്ട് അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേതനം നൽകണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!