ഫിഫ ക്ലബ്ബ് ലോകകപ്പിന് ജിദ്ദയിൽ കിക്കോഫ് മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; ഉദ്ഘാടന മത്സരത്തിൽ സൗദിയുടെ അൽ ഇത്തിഹാദും ന്യൂസിലാൻൻ്റിൻ്റെ ഓക്ലാൻ്റ് സിറ്റിയും തമ്മിൽ ഏറ്റ്മുട്ടും – വീഡിയോ
ഈ വർഷത്തെ ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പ് മത്സരത്തിന് കിക്കോഫ് മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. സൌദിയിൽ ചെങ്കടൽ തീരത്തെ ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജൗഹറ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകളും ആദ്യമത്സരവും അരങ്ങേറുക. ഉൽഘാടന ചടങ്ങ് രാത്രി 8.30ന് ആരംഭിച്ച് 9 മണിയോടെ അവസാനിക്കും. 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിതേയരായ സൌദിയുടെ റോഷൻ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദും ന്യൂസിലാൻറ് ടീമായ ഓക്ലാൻറ് സിറ്റിയും തമ്മിലാണ് പോരാട്ടം.
2005ലെ ക്ലബ് ലോകകപ്പിനുശേഷം ഏഷ്യൻ ഭൂഖണ്ഡത്തെ പ്രതിനിധാനം ചെയ്ത് ഇത് രണ്ടാം തവണയാണ് അൽ ഇത്തിഹാദ് ടൂർണമെന്റിൽ പോരാട്ടത്തിനെത്തുന്നത്. അതേ സമയം ഇത്തിഹാദിനെതിനെ പോരാട്ടത്തിനിറങ്ങുന്ന ഓക്ലൻഡ് സിറ്റി ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ പങ്കെടുത്ത ടീം എന്ന കീർത്തിയുമായാണ് എത്തുന്നത്. നാല് ദിവസം മുമ്പ് തന്നെ ഓക്ലൻഡ് സിറ്റി ജിദ്ദയിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്.
8.30ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാജ്യാന്തരതലത്തിൽ പ്രശ്സ്തരായ സ്വീഡിഷ് ഹൗസ് മാഫിയ, ബെസ്റ്റ റൈംസും എന്നിവരുടെ കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്.
ഇന്ന് മുതൽ ഡിസംബർ 22 വരെ 10 ദിവസങ്ങളിലായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾ. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജൗഹറ സ്റ്റേഡിയത്തിലും, അമീർ അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ജൗഹറ സ്റ്റേഡിയത്തിൽ 63,000 പേർക്കും, അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ 27,000 പേർക്കും മത്സരങ്ങൾ കാണാൻ സൌകര്യമുണ്ടാകും.
അടുത്ത കാലത്തായി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയായ സൌദിയിലേക്ക് ആദ്യമായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് വിരുന്നെത്തതുന്നത്. ഇതോടെ ഇതോടെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നാലാമാത്തെ അറബ് രാജ്യമായി സൗദി അറേബ്യ മാറി. യു.എ.ഇ, ഖത്തർ, മോറോക്കോ എന്നീ രാജ്യങ്ങളാണ് നേരത്തെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നത്. നിലവിലെ ഫോർമാറ്റിൽ ക്ലബ്ബ് ലോകകപ്പ് നടത്തുന്ന അവസാനത്തെ മത്സരമാണിത്. 2025 ൽ ഇനി അമേരിക്കയിൽ പുതിയ ഫോർമാറ്റിലായിരിക്കും അടുത്ത ടൂർണമെൻ്റ് അരങ്ങേറുക.
📍| King Abdullah Sports City
Jeddah’s jewel is ready to welcome the world 🌏#ClubWC
— Ministry of Sport (@mosgovsa_en) December 7, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക


