കുഞ്ഞിൻ്റെ മൂത്രം ദേഹത്തായതിന് ക്രൂരമര്‍ദനം: യുവതി ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: കടുത്ത പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പാെലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാടാമ്പുഴ സ്വദേശിയായ അർഷാദ് അലിയാണ് അറസ്റ്റിലായത്.

കുഞ്ഞിന്റെ മൂത്രം ശരീരത്തിൽ ആയതിന് ഇയാൾ ഭാര്യ സഫ്വാനയെ ക്രൂരമായി മർദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്. മർദനവും പീഡനവും സഹിക്കാനാവാതെ കഴിഞ്ഞ ശനിയാഴ്ചാണ് സഫ്വാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരാവസ്ഥയിലായ സഫ്വാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം വൈകിട്ടോടെ മരിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

2020ൽ ആയിരുന്നു അർഷാദ് അലിയുടെയും സഫ്വാനയുടെയും വിവാഹം. കുറച്ചുനാൾ കഴിഞ്ഞതോടെ കൂടുതൽ സ്വർണം വേണമെന്നാവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിക്കാൻ തുടങ്ങി. കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നു എന്നുപറഞ്ഞായി പീഡനം.

കൊടിയ പീഡനം കാരണം സഫ്വാന മാനസികമായും ശാരീരികമായും ആകെ തകർന്ന അവസ്ഥയിയായിരുന്നു. ഭർത്താവ് ക്രൂരമായി പീഡിപ്പിക്കുന്ന വിവരം സഫ്വാന ബന്ധുക്കളെയും അറിയിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!