ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തു; കലിയിളകിയ നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഒട്ടകത്തിന്‍റെ കടിയേറ്റ് ഉടമ ദാരുണമായി കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകം ഉടമയുടെ പിൻകഴുത്ത് കടിച്ചെടുത്തതാണ് മരണത്തിലേക്ക് വഴിവെച്ചത്. സൊഹൻറാം നായകാണ് മരിച്ചത്. സംഭവത്തിന് ശേഷം നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് തല്ലിക്കൊല്ലുകയും ചെയ്തു.

ഒട്ടകത്തെ വഴിയരികിൽ കെട്ടിയിട്ട് പുല്ല് തീറ്റുകയായിരുന്നു ഉടമയായ സൊഹൻറാം. ആ സമയത്ത് അതുവഴി കടന്നുപോയ മറ്റൊരു ഒട്ടകത്തെ കണ്ട് സൊഹൻറാമിൻ്റെ ഒട്ടകം കയർ പൊട്ടിച്ച് പിന്നാലെ ഓടാൻ തുടങ്ങി. ഈ സമയം സൊഹൻറാം ഓടിച്ചെന്ന് ഒട്ടകത്തെ പിടിച്ച് വെക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് അക്രമാസക്തനായ ഒട്ടകം സൊഹൻറാമിന് നേരേ തിരിഞ്ഞ് കഴുത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

സൊഹൻറാമിൻ്റെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സൊമൻറാമിനെ മോചിപ്പിച്ചത്. തുടർന്ന് കലിയിളകിയ നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു. ചിലർ കെട്ടിയിട്ട് ഒട്ടകത്തെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. നാട്ടുകാരിൽ നിന്നും ക്രൂരമായി അടിയേറ്റ ഒട്ടകത്തിനും ജീവൻ നഷ്ടമായി.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!