കെ.എം.സി.സിക്ക് നോര്‍ക്കയില്‍ അംഗത്വം ലഭിച്ചു

ഖത്തര്‍ കെ.എം.സി.സിക്ക് നോര്‍ക്ക അഫിലിയേഷന്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജനുവരി 31-ന് ചേര്‍ന്ന നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. ഖത്തര്‍ കെ.എം.സി.സി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി ഖത്തര്‍ ഘടകത്തിന് അഫിലിയേഷന്‍ നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.

നേരത്തെ അപേക്ഷ പരിഗണിച്ച സാഹചര്യത്തില്‍ ലീഗുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് അഫിലിയേഷന്‍ നല്‍കുന്ന കാര്യത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന് സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിച്ചു. മതേതര സ്വഭാവത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ.എം.സി.സി എന്ന സമിതി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അംഗത്വം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!