മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും പിതാവിനും ദാരുണാന്ത്യം

യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചു. ബുധനാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ വാദി ശാഹിലായിരുന്നു സംഭവം. അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് റാസല്‍ഖൈമ പൊലീസിന്റെ മറൈന്‍ റെസ്‍ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

മഴവെള്ളം നിറഞ്ഞ കുഴിയില്‍ കുട്ടി ആദ്യം അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ രക്ഷിക്കാനായി പിതാവും കുഴിയിലേക്ക് എടുത്തുചാടി. രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സ്ഥലത്തെത്തിയ മറൈന്‍ റെസ്ക്യൂ ടീം അംഗങ്ങള്‍ റബ്ബര്‍ ബോട്ടുകള്‍ ഉള്‍പ്പെടെ എത്തിച്ച് വിശദമായ തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി. കേസില്‍ ബന്ധപ്പെട്ട ഔദ്യോഗിക വിഭാഗങ്ങള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share