വീണ്ടും നരബലി: മൂന്നുവയസുകാരൻ്റെ തലയും കയ്യും കാലും വെട്ടിയെടുത്തു; 16 കാരൻ അറസ്റ്റിൽ
കിഴക്കൻ ഡൽഹിയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരന്റെ വികൃതമായ മൃതദേഹം ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ 16 കാരൻ അറസ്റ്റിലായി.
നവംബർ 30 ന് പ്രീത് വിഹാറിലെ വസതിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് അയൽക്കാരിൽ ഒരാൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മീററ്റിലെ വയലിൽ നിന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയിൽ ശരീരം കണ്ടെടുത്തത്. അറസ്റ്റിലായ പതിനാറുകാരൻ നരബലിയുടെ ഭാഗമായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
പിടിയിലായ 16 കാരൻ്റെ ജഗത്പുരിയിലെ വസതിയിലേക്ക് ഒരു പോലീസ് സംഘത്തെ അയച്ചു, പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർച്ചയായ ചോദ്യം ചെയ്യലിൽ, കുട്ടിയെ മീററ്റിലെ ഒരു കരിമ്പ് തോട്ടത്തിൽ ഉപേക്ഷിച്ചതായി പ്രതി വെളിപ്പെടുത്തി. അതിനുശേഷം, ഒരു സംഘത്തെ മീററ്റിലേക്ക് അയച്ചു. തലയും കൈകാലുകളും ഇല്ലാത്ത ഒരു മൃതദേഹം ലോക്കൽ പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്,” മുതിർന്ന പോലീസ് ഓഫീസർ അമൃത ഗുഗുലോത്ത് പറഞ്ഞു.
നവംബർ 30നാണ് കുട്ടിയെ കാണാതാകുന്നത്. ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് മീററ്റിലെ വയലിൽനിന്നും ശരീരഭാഗങ്ങൾ മുറിച്ച് മാറ്റപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്ന വസ്ത്രം നോക്കി മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ തല പിന്നീട് കണ്ടെത്തി. സംഭവത്തിൽ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മീററ്റിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ അമൃത ഗുഗുലോത് അറിയിച്ചു.
കുട്ടിയുടെ ദാരുണമായ കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ, അവന്റെ കുടുംബവും മറ്റ് നാട്ടുകാരും പ്രതിഷേധിക്കുകയും പ്രീത് വിഹാർ പ്രദേശത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പോലീസിന് നേരെ രോഷാകുലരായ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക