സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നതിനെതിരെ ജവാസാത്തിൻ്റെ മുന്നറിയിപ്പ്‌

സൌദിയിൽ വ്യക്തികഗത തൊഴിലാളികളെ കഫാലത്തിൽ നിന്ന് മാറി ജോലി ചെയ്യാൻ അനുവദിക്കുന്ന സ്പോണ്സർമാർക്ക് 1,00,000 റിയാൽ വരെ പിഴയും, ആറ് മാസം വരെ തടവും ലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) വ്യക്തമാക്കി. കൂടാതെ ഇത്തരം സ്വദേശികൾക്ക് അഞ്ച് വർഷം വരെ റിക്രൂട്ട്മെൻ്റിന് വിലക്കേർപ്പെടുത്തുകയും ചെയ്യും.

വിദേശ തൊഴിലാളിയെ സ്പോണ്സറുടെ മറ്റു സ്ഥാപനങ്ങളിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടിയോ ജോലി ചെയ്യാൻ അനുവാദം കൊടുക്കുന്ന സ്പോണ്സർമാർക്കാണ് ജവാസാത്തിൻ്റെ മുന്നറിയിപ്പ്.

ഒരു വിദേശ തൊഴിലാളി സ്പോണ്സറിൽ നിന്ന് മാറി മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ വ്യക്തികൾക്ക് വേണ്ടിയോ ജോലി ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ തൊഴിലാളിക്ക് മേൽ സ്വീകരിക്കുന്ന ശിക്ഷാ നടപടികൾക്ക് പുറമെ സ്പോണ്സർക്കെതിരിലും നടപടി സ്വീകരിക്കുമെന്നാണ് ജവാസാത്ത് നൽകുന്ന മുന്നറിയിപ്പ്.

ഈ രീതിയിലുള്ള നിയമലംഘനങ്ങളോ, താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെയോ കണ്ടെത്തിയാൽ അക്കാര്യം അറിയിക്കണമെന്നും ജവാസാത്ത് പൊതുജനങ്ങളോടാവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

——————————————————————————————————————————————–

 

സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ ദമ്മാം, അൽ ഖോബാറിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.

🚗ദമ്മാമിൽ നിന്നും സൽവ ഖത്തർ ബോർഡറിലേക്ക് പ്രത്യേക ടാക്സി സർവീസും ലഭ്യമാണ് 🚗

 

ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്❗👇
📞0502869786

http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.

 

 

Share
error: Content is protected !!