മക്കയിൽ 500 റിയാൽ കാണിച്ച് എ.ടി.എം തട്ടിപ്പ്; പുതിയ മോഡൽ തട്ടിപ്പിൽ മലയാളിക്ക് പണം നഷ്ടമായി

മക്കയിൽ പുതിയ മോഡല്‍ തട്ടിപ്പ്. എ.ടി.എം മെഷീനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. മക്കയിലെ സിത്തീന്‍ സ്ട്രീറ്റിലെ നുസ്ഹയിലാണ് സംഭവം. രാത്രി ഒമ്പതു മണിയോടെ അല്‍ രാജ്ഹി ബാങ്കിന്റെ എ.ടി.എമ്മില്‍ സുഹൃത്തിന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എത്തിയ മലായളിയാണ് തട്ടിപ്പിനിരയായത്. ഇയാൾക്ക് 1400 റിയാല്‍ നഷ്്ടമായി.

പണം ട്രാന്‍സ്ഫര്‍ ചെയ്ത് എ.ടി.എമ്മില്‍നിന്ന് മടങ്ങുമ്പോള്‍ രണ്ട് പേര്‍ പിറകിൽ നിന്ന് വിളിച്ചു. അറബ് വേഷധാരികാള രണ്ട് പേർ അടുത്തെത്തി.  500 റിയാല്‍ കാണിച്ച് ഇത് എ.ടി.എമ്മിനടത്തുനിന്ന് കിട്ടിയതാണും നിങ്ങളുടേതാണെന്നും അവർ മലയാളിയോട് പറഞ്ഞു. ശേഷം അവർ അയാളെ വീണ്ടും എ.ടി.എം കൗണ്ടറിലെത്തിച്ചു. മാസ്ക് ധരിക്കുകയോ, മുഖം മറക്കുകയോ, മറ്റു സംശയക്കത്തക്കവിധത്തിലുള്ള യാതൊരു പെരുമാറ്റവും അവരിലുണ്ടായിരുന്നില്ലെന്നും, വളരെ മാന്യമായ ഇടപെലായിരുന്നുവെന്നും തട്ടിപ്പിനിരയായ മലയാളി പറയുന്നു. അവരിൽ സംശയമൊന്നും തോന്നാത്തതിനാല്‍ അവരുടെ സാന്നിധ്യത്തില്‍ തന്നെ കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് പരിശോധിച്ച് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചു.

നേരത്ത ഉറങ്ങുന്ന സ്വാഭാവക്കാരനായിതിനാൽ രാത്രി പത്ത മണിയോടെ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ആ സമയത്ത് അക്കൗണ്ടില്‍നിന്ന് 5000 റിയാല്‍ പിന്‍വലിച്ചതായുള്ള എസ്.എം.എസ് ലഭിച്ചു. ഉടനെ പഴ്‌സിലെ എ.ടി.എം കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ചതി മനസ്സിലായത്. പഴസിലുണ്ടായിരുന്നത് തൻ്റെ എടിഎം കാർഡ് അല്ലായിരുന്നു.

ഉടന്‍ തന്നെ ബാങ്കിനടുത്ത് എത്തിയപ്പോള്‍ അവിടെ പോലീസ് വാഹനവും ഒരു സ്ത്രീയുമുണ്ടായിരുന്നു. തന്നെ പോലെ കബളപ്പിക്കപ്പെട്ട സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് 3600 റിയാല്‍ തന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തശേഷമാണ് 5000 റിയാല്‍ പിന്‍വലിച്ചതെന്ന് മലയാളി പറഞ്ഞു.

പോലീസ് വിശദമായ പരാതി രേഖപ്പെടുത്തിയെന്നും സി.സി.ടി.വികള്‍ ഉള്ളതിനാല്‍ തട്ടിപ്പുകാര്‍ പിടിയിലാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

500 റിയാല്‍ തന്റേതല്ലെന്ന് ഉറപ്പിച്ചുപറഞ്ഞിട്ടും തന്നെ എ.ടി.എമ്മിലേക്ക് തിരികെ കൊണ്ടുപോയി തന്റെ കാര്‍ഡ് കൈക്കലാക്കി മറ്റൊരു കാര്‍ഡ് നല്‍കിയത് മാജിക്ക് പോലെയാണ് തോന്നുന്നതെന്നും മലയാളി പുറത്ത് വിട്ട വോയിസ് മെസ്സേജിൽ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ സൗദിയിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി വിസ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും. 

കൂടുതൽ വിവരങ്ങൾക്ക്
📞0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.

 

Share
error: Content is protected !!