ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ബുധനാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ഇനി ദുബൈയില്‍. ദുബൈ ഹില്‍സ് മാളിലെ റോക്‌സി സിനിമാസ് ഈ മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ പ്രവർത്തിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് 31ന് ബുധനാഴ്ച ഇത് സിനിമാ പ്രേമികൾക്ക് മുന്നിൽ തുറക്കപ്പെടും. 28 മീറ്റര്‍ വീതിയും 15.1 മീറ്റര്‍ ഉയരവുമുള്ള എക്‌സ്ട്രീം സ്‌ക്രീനാണ് ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.

റോക്‌സി എക്‌സ്ട്രീമിന് രണ്ട് ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പമുണ്ടകും. മിഡില്‍ ഈസ്റ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവമായിരിക്കും ഇത്. ഹാളിൽ 382 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ട്. ഇതില്‍ 36 എണ്ണം സിനിമാ പ്രേമികള്‍ക്ക് സ്വകാര്യതയോടെ സിനിമ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തിലാണ്.

2022ലെ ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് പോകാന്‍ കഴിയാത്ത യു എ ഇയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനില്‍ എല്ലാ മത്സരങ്ങളും ആസ്വദിക്കാം. കഴിഞ്ഞ നാലു വര്‍ഷമായി ഈ തിയേറ്ററിന്റെ നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!