കോടിയേരി ഒഴിയാന്‍ സാധ്യത. സിപിഎമ്മിന്റെ അടിയന്തര നേതൃയോഗം തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ അടിയന്തര നേതൃയോഗം തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യ സ്ഥിതി പരിഗണിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും അവധി നല്‍കുമെന്നാണ് സൂചന. സെക്രട്ടറി സ്ഥാനത്ത് നിന്നു കോടിയേരി സ്വയം ഒഴിയാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ച്ചയായ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടെന്നും വാര്‍ത്തകളുണ്ട്.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും. ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം വിഴിഞ്ഞം സമരം തുടങ്ങിയ നിര്‍ണായക വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.