ബി.ജെ.പി ഇതുവരെ ‘വാങ്ങിയത്’ 277 എം.എല്‍.എമാരെ. ചിലവഴിച്ചത് 5,500 കോടി. കെജരിവാള്‍

ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി എംഎൽഎമാരെ വാങ്ങാൻ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. .ഡൽഹിയിലെ 40 എഎപി എംഎൽഎമാരെ വാങ്ങാൻ 800 കോടി ബിജെപി ചെലവഴിച്ചുവെന്ന് കഴിഞ്ഞദിവസം കേജ്‌രിവാൾ ആരോപിച്ചിരുന്നു..

 

‘‘വിവിധ പാർട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയിൽ ചേർന്നത് ഇതുവരെ 277 എംഎൽഎമാരാണ്. അവർക്ക് 20 കോടി വീതം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ ആകെ 277 എംഎൽഎമാർക്കായി 5,500 കോടിയാണ് ബിജെപി ചെലവാക്കിയിട്ടുള്ളത്.

 

ബിജെപിയുടെ ഈ കുതിരക്കച്ചവടം ആണ് രാജ്യത്ത് നാണ്യപ്പെരുപ്പം വർധിപ്പിക്കുന്നത്. ജനങ്ങളുടെ പണം വച്ചാണ് വർ എംഎൽഎമാരെ വാങ്ങിയത്. ഇന്ത്യയിലുടനീളം ബിജെപി ‘ഓപ്പറേഷൻ ലോട്ടസ്’ നടത്തിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ആരോപിച്ചു

Share
error: Content is protected !!