സൗദിയിൽ പരിശോധന ശക്തമാക്കി: ഉദ്യോഗസ്ഥരെത്തുമ്പോൾ, തൊഴിലാളികൾ പച്ചക്കറി ചാക്കുകൾക്കിടയിലും കാർബോഡ് പെട്ടികൾക്കുള്ളിലും ഒളിക്കുന്നതായി കണ്ടെത്തി – വീഡിയോ

സൌദിയിലെ റിയാദിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി നടന്ന് വരുന്ന പരിശോധന സംബന്ധിച്ച് റിയാദ് ഗവർണറേറ്റ് സെക്രട്ടേറിയറ്റ് അവലോകനം ചെയ്തു.

14 സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് റിയാദിൽ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും, നിയമലംഘനം നടത്തുന്ന തൊഴിലാളികളെ പിടികൂടുന്നതിനും സൂപ്പർവൈസറി ടീമുകൾ പ്രവർത്തിച്ചുവരുന്നത്.

പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ, തൊഴിലാളികൾ രക്ഷപ്പെടുവാനായി പലതരം മാർഗ്ഗങ്ങൾ അവലംബിക്കുന്നതായി സെക്രട്ടറിയേറ്റ് വിലയിരുത്തി.

പരിശോധന നടക്കുന്നതായി അറിയുമ്പോൾ തന്നെ ചിലർ ജോലി സ്ഥലങ്ങളിൽ നിന്ന് പുറത്ത് പോകും. മറ്റു ചിലർ പച്ചക്കറി ചാക്കുകൾക്കുള്ളിയും, ടയറുകൾ കൂട്ടിയിട്ട് അതിനകത്തും, കാർഡ്‌ബോർഡ് പെട്ടികൾക്കിടയിലും ഒളിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തന്ത്രങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

ജോയിന്റ് ഓപ്പറേഷൻസ് റൂമിന്റെ അസിസ്റ്റന്റ് ഹെഡ് ഖാലിദ് അൽ-സഫർ, റൂം അംഗങ്ങൾ ഒരു ടീമായി ഫീൽഡിൽ പ്രവർത്തിക്കുകയും അവരുടെ ജോലി പൂർണ്ണമായി നിർവഹിക്കുകയും ചെയ്യുന്നുവെന്ന് സ്ഥിരീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

Share
error: Content is protected !!