രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി ഉറക്കത്തിൽ മരിച്ചു

സൌദിയിലെ ഖുൻഫുദയിൽ മലയാളി പ്രവാസി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട്  കൊടുവള്ളി സ്വദേശി, കിഴക്കോത്തു ചാലിൽ വീട്ടിൽ ഖാദറിന്റെ  മകൻ അഷ്‌റഫാണ് മരിച്ചത്. 43 വയസ്സായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായാതാണ് മരണ കാരണം. സെയിൽസ് വാഹനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഉറക്കമുണരാത്തതിനാൽ കൂടെ താമസിക്കുന്നവർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്.

പതിനേഴ് വർഷത്തോളമായി ഇദ്ദേഹം ഗൾഫിൽ ജോലിചെയ്തുവരുന്നു. അവസാനമായി നാട്ടിൽ നിന്നും അവധികഴിഞ്ഞെത്തിയത് രണ്ട് മാസം മുമ്പാണ്.

ഉമ്മ ഫാത്തിമ, ഭാര്യ ജംഷീന. മൂന്ന് മക്കളുണ്ട്. മൃതദേഹം ഖുന്‍ഫുദയിൽ തന്നെ മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് ജനറൽസെക്രട്ടറി ഫൈസൽ തമ്പാറ, നിഹാദ്‌ കിഴക്കോത്ത്, കുഞ്ഞായിൻകുട്ടി ചാലിൽ, റഷീദ് കൊയിലാണ്ടി, സിദ്ധീഖ് കാരാടി എന്നിവർ രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!