ജിസാനിൽ വാഹനപകടത്തിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഇന്ന് മറവ് ചെയ്യും

ജിസാന് സമീപം ബെയ്ഷിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹം ഇന്ന് (22-08-2022) മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.  മഗ് രിബ് നമസ്‌കാരത്തിന് ശേഷം ബെയ്ഷ് അൽ റാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം. ശേഷം അൽ റാജ്ഹി ഖബർസ്ഥാനിൽ മൃതദേഹങ്ങൾ മറവ് ചെയ്യും.

ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44) റഫീഖ്(41) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലെ കടകളിൽ വിതരണം ചെയ്യുന്നതിനായി പലചരക്ക് സാധനങ്ങളുമായി എത്തിയ ഡയന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ ട്രക്ക് ഒരു ട്രൈലറിന് പിറകിൽ ഇടിക്കുകയായിരുന്നു.

ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിയമനടപടികൾക്ക് ജിസാൻ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!