മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: വിവാദത്തെ തുടർന്ന് ലിംഗസമത്വത്തിലൂന്നിയുള്ള പാഠ്യപദ്ധതി പരിഷ്കരണ നിലപാടില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ. പാഠ്യപദ്ധതി ചട്ടക്കൂടിലെ കരട് നിർദേശത്തിലെ ലിംഗസമത്വ ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി.
ലിംഗസമത്വ ഇരിപ്പിടം എന്നതിനു പകരം സ്കൂള്‍ അന്തരീക്ഷമെന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്. പൊതുസമൂഹത്തിന് ചർച്ചയ്ക്കു നല്കാന് എൻസിഇആർടിആണ് കരട് സമീപന രേഖ പുറത്തിറക്കിയത്.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തുന്നതിനെ മുസ്ലിം ലീഗും കോൺഗ്രസും വിമർശിച്ചിരുന്നു. മുസ്ലിം സംഘടനകളും എതിർപ്പ് അറിയിച്ച് രംഗത്തുവന്നു. അതേസമയം, പാഠ്യപദ്ധതി പരിഷ്കരണ കരടില്‍ മാറ്റം വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത പ്രതികരിച്ചു.