സ്കൂള്‍ നിര്‍ദേശിക്കുന്ന കടയില്‍ നിന്ന് തന്നെ യൂണിഫോം വാങ്ങണോ ? അധികൃതരുടെ മറുപടി ഇങ്ങിനെ
റിയാദ്: ഏതെങ്കിലും പ്രത്യേക കടയില്‍ നിന്ന് സ്‌കൂൾ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെ നിർബന്ധിക്കാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൌദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ സ്ഥിരീകരിച്ചു.
സ്‌കൂൾ യൂണിഫോമിന്റെ കുത്തക ഏതെങ്കിലും പ്രത്യേക സ്റ്റോര്‍ വഴി അതും ഉയർന്ന തുകയ്ക്ക് വാങ്ങാന്‍ സ്കൂള്‍ നിര്‍ബന്ധിക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതി ലഭിച്ചതായി അസോസിയേഷൻ അറിയിച്ചു. ഓരോ ക്ലാസിലെയും യൂണിഫോമിന്റെ രൂപകല്പനയും നിറവും രക്ഷിതാക്കൾക്ക് സ്കൂളുകള്‍ കൈമാറണം. അവര്‍ക്ക് താല്പര്യമുള്ള ഏത് കടയില്‍ നിന്നും യൂണിഫോം വാങ്ങാനുള്ള അവകാശം രക്ഷിതാക്കള്‍ക്ക് ഉണ്ട്.
പ്രത്യേക കടയില്‍ നിന്നു തന്നെ യൂണിഫോം വാങ്ങണമെന്ന് സ്കൂളുകള്‍ നിര്‍ബന്ധിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പരാതിപ്പെടാനുള്ള അവസരം ഉണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.