പ്രാർത്ഥനകൾ വിഫലം.. സൗദിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ മലയാളി ബാലിക ‘റന മോൾ’ യാത്രയായി
മലയാളി ബാലിക സൌദി അറേബ്യയിലെ ദമ്മാമിൽ മരണപ്പെട്ടു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കൽ ആബിദിന്റെയും മാളിയേക്കൽ ഫറയുടെയും ഇളയ മകൾ റനയാണ് മരിച്ചത്. 2 വയസ്സായിരുന്നു. ഒരാഴ്ച മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് ബാത്ത്റൂമിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ജുബൈൽ അൽ മന ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പിന്നീട് ദമാം അൽ മന ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന റന ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
റനയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയ തീ്വ്ര ശ്രമങ്ങളും കുടുബങ്ങളുടേയും നാട്ടുകാരുടേയും പ്രവാസികളുടേയും പ്രാർത്ഥനകളും വിഫലമാക്കി കൊണ്ട്, മാതാപിതാക്കളേയും സഹോദരങ്ങളേയും റന മോൾ യാത്രയായത് പ്രവാസികളേയും ഏറെ നൊമ്പരപ്പെടുത്തി.
സഹോദരൻ റയ്യാൻ, സഹോദരി റിനാദ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക