സൗദിയിലെ ജിസാനിൽ മലയാളി വാഹനപകടത്തിൽ മരിച്ചു

സൗദിയിലെ ജിസാനിലുണ്ടായ വാഹനപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. താനൂർ മൂലക്കൽ സ്വദേശി ഷൂക്കൂറിന്റെ മകൻ ഷെറിൻ ബാബുവാണ് മരിച്ചത്. ജിസാനിലെ ബിഷയ്ക്കടുത്താണ് അപകടമുണ്ടായത്. ഖമീസിൽ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

കോവിഡ് കാലം നാട്ടിലുണ്ടായിരുന്ന ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുഷൈത്തിലെത്തിയത്. പിതാവ് ഖമീസിലെ മുൻ പ്രവാസി ആയിരുന്നു. കൂടെ ഉണ്ടായിരുന്ന വിജയൻ എന്നയാളെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

 

കൂടുതൽ  വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!