ഹൃദയാഘാതം മൂലം മലയാളി പ്രവാസി താമസ സ്ഥലത്തുവെച്ച് മരിച്ചു

അജ്‍മാന്‍: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ദീന്‍ (49) ആണ് മരിച്ചത്.

അജ്‍മാനിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‍ച രാവിലെയായിരുന്നു അന്ത്യം. ഫുജൈറയില്‍ ഫാല്‍ക്കന്‍ ഡ്രൈ ഫിഷ് ട്രേഡിങ് എന്ന കമ്പനിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്‍തുവരികയായിരുന്നു.

ഭാര്യ – ഷമീറ. മക്കള്‍ – ഷഹീന, ഷഹസാദ്, ഷഹനാസ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അജ്‍മാന്‍ കെ.എം.സി.സി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share