ബിൽ അടക്കുന്നത് വരെ വൈദ്യുദി ബന്ധം വിച്ഛേദിക്കുവാൻ ഉപഭോക്താവിന് ആവശ്യപ്പെടാൻ സാധിക്കുമോ? ഇലക്ട്രിസിറ്റി കമ്പനി വിശദീകരിക്കുന്നു
റിയാദ്: ബിൽ അടക്കുന്നത് വരെ വൈദ്യുതി സേവനം താൽക്കാലികമായി നിർത്തലാക്കാൻ അധികൃതരോട് ആവശ്യപ്പെടാൻ ഉപഭോക്താവിന് അനുവാദമുണ്ടോ. അങ്ങിനെ ആവശ്യപ്പെട്ടാൽ വൈദ്യൂതി സേവനം താൽക്കാലികമായി വിച്ഛേദിക്കുമോ. ഒരു ഉപഭോക്താവിൻ്റെ അന്വേഷണത്തോട് സൌദി ഇലക്ട്രിസിറ്റി കമ്പനിയുടെ പ്രതികരണം ഇങ്ങിനെ.
“വൈദ്യുതി സേവനം താൽക്കാലികമായി വിച്ഛേദിക്കാൻ സാധിക്കില്ല. എന്നാൽ ഉപഭോക്താവിന് വീടിനുള്ളിൽ ഇൻ്റേണൽ സർക്ക്യൂട്ട് ബ്രേക്കർ ഉപയോഗിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാവുന്നതാണ്.” – സൌദി ഇലക്ട്രിസിറ്റി കമ്പനി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക