സൈക്കിൾ യാത്രക്കാരാനായ പ്രവാസിയെ കാറിടിച്ച് കൊലപ്പെടുത്തി; രക്ഷപ്പെട്ട അറബ് വംശജനായ ഡ്രൈവർ അറസ്റ്റിലായി

റാസല്‍ഖൈമയിൽ ഏഷ്യക്കാരനായ സൈക്കിള്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം, സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അറബ് ഡ്രൈവര്‍ അറസ്റ്റിലായി. അപകടത്തില്‍ ഏഷ്യക്കാരന്‍ മരണപ്പെട്ടു.

അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ സിഐഡി വിഭാഗത്തില്‍ നിന്നുള്ള സംഘം അപകടം നടന്ന സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇടിച്ച വാഹനവും ഡ്രൈവറെയും കണ്ടെത്തുകയും ചെയ്തതായി റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗത്തിലെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് കമന്ററി വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ ഷേഹ്ഹി പറഞ്ഞു.

അപകടം നടന്ന സ്ട്രീറ്റിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് അപകടം ഉണ്ടാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിയാനായത്. തുടര്‍ന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share