കാല് തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: പെരിന്തൽമണ്ണ തിരൂർകാട്, അങ്ങാടിപ്പുറം  ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുൽ മജീദ് പെരുമ്പൻ സൌദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. 50 വയസ്സായിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽവെച്ചാണ് മരണപ്പെട്ടത്. കാല് തെന്നി വീണതിനെ തുടർന്ന് സാരമായി പരിക്കേറ്റിരുന്ന അബ്ദുൽ മജീദ് കഴിഞ്ഞ പതിമൂന്ന് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

മകൻ മുബഷിർ ജിദ്ദയിലുണ്ട്. സൈനബയാണ് ഭാര്യ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ട നടപടികൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share

One thought on “കാല് തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി

Comments are closed.

error: Content is protected !!