VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തെക്കുറിച്ച് സർക്കാർ കാരണം വ്യക്തമാക്കുന്നില്ലെന്ന് പരാതി

ലോകവ്യാപകമായി കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു. VideoLAN കമ്പനിയാണ് VLC പ്ലെയർ വികസിപ്പിച്ചെടുത്തത്. ഫെബ്രുവരി 13 ന്  VLC ഇന്ത്യയിൽ നിരോധിച്ചുവെന്നും, അതിന്റെ കാരണം ഇപ്പോഴും തങ്ങൾക്ക് അറിയില്ലെന്നും വിഎൽസി കമ്പനി പറഞ്ഞു. യാതൊരുവിധ മുൻകൂർ അറിയിപ്പും കൂടാതെയാണ് VLC നിരോധിച്ചതെന്നും കമ്പനി ആരോപിച്ചു. നിരോധനത്തിന് ശേഷം  VLC വെബ്‌സൈറ്റും ഡൗൺലോഡ് ലിങ്കും ഇന്ത്യയിൽ പ്രവർത്തനരഹിതമാണ്. എന്നിരുന്നാലും, സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അത് ഇപ്പോഴും പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി പറഞ്ഞു.

VLC നിരോധനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഇക്കഴിഞ്ഞ ജൂണിൽ നിരോധനത്തിന് പിന്നിലെ കാരണം തേടി ടെലികോം വകുപ്പിന് (DoT) ഒരു RTI (വിവരാവകാശം) ഫയൽ ചെയ്തിരുന്നു.

ടെലികോം വകുപ്പ് ഈ വിവരാവകാശ നോട്ടീസ് Meity ക്കോ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയത്തിനോ കൈമാറി. എന്നാൽ VLC നിരോധനത്തിന്റെ കാരണത്തെക്കുറിച്ച് യാതൊരു വ്യക്തതയും നൽകാതെ ജൂലൈ 14 ന് അത് മറുപടി നൽകി. ഒരു വിവരവും ലഭ്യമല്ല എന്നാണ് Meity പറഞ്ഞതെന്ന് IFF ട്വീറ്റ് ചെയ്തു.

IFF-ന്റെ ട്വീറ്റുകൾ അനുസരിച്ച്, “ഇന്ത്യയിൽ വീഡിയോലാൻ ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് ഉടമകൾക്ക് എന്തെങ്കിലും കേൾക്കാനുള്ള അവസരം നൽകിയിട്ടുണ്ടോയെന്നും വിവരാവകാശത്തിൽ അന്വേഷിച്ചു.” നിർഭാഗ്യവശാൽ, അവർക്ക് പ്രതികരണമായി ലഭിച്ചത് കാരണം വ്യക്തമാക്കാത്ത ഒരു വരി മാത്രമാണ്.”

കേന്ദ്ര സർക്കാരിൻ്റെ ഈ വ്യക്തതയില്ലാത്ത മറുപടിക്കെതിരിൽ കമ്പനി ആദ്യ അപ്പീൽ സമർപ്പിച്ചു,  സർക്കാർ നിലപാട് നിയമവിരുദ്ധമാണെന്നും കമ്പനിക്കെതിരിൽ സർക്കാരിൻ്റെ താൽപര്യമില്ലായ്മ പ്രകടമാക്കുന്നുവെന്നും അപ്പീലിൽ വാദിച്ചു”എന്ന്  ഐഎഫ്എഫ് പറഞ്ഞു.

നിരോധനത്തിന് പിന്നിലെ കൃത്യമായ കാരണം ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ കുറച്ച് മാസങ്ങൾക്ക് മുമ്പ് സൈബർ ആക്രമണങ്ങൾക്കായി ഈ പ്ലാറ്റ്ഫോം ഉപയോഗിച്ചതായും, അതാണ് വിലക്കിന് കാരണമെന്നും ചില മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സർക്കാർ അക്കാര്യവും വ്യക്തമാക്കിയിട്ടില്ല.

തടയപ്പെട്ട VLC വെബ്‌സൈറ്റ് കാണിക്കുന്നത്  “ഐടി ആക്ട്, 2000 പ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്‌തിരിക്കുന്നു” എന്നാണ്. സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് വാണിജ്യവും കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ പ്രാഥമിക നിയമത്തെ കൈകാര്യം ചെയ്യുന്ന നിയമമാണിത്.

VLC-യുടെ ഔദ്യോഗിക വെബ്‌സൈറ്റും ഡൗൺലോഡ് ലിങ്കും ഇന്ത്യൻ സർക്കാർ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്. എന്നിരുന്നാലും നേരത്തെ ഞങ്ങളുടെ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപകരണങ്ങളിൽ ഇവ ഇപ്പോഴും പ്രവർത്തിക്കുമെന്ന് കമ്പനി പറഞ്ഞു. “ഞങ്ങൾ യാതൊരുവിധ വിവരങ്ങളും ശേഖരിക്കുന്നില്ല, ഞങ്ങൾക്ക് ഉപയോക്തൃ അക്കൗണ്ടുകളും ആവശ്യമില്ല, ഞങ്ങൾ ആളുകളെ ചാരപ്പണി ചെയ്യുന്നില്ല (ടെലിമെട്രി). അതിനാൽ നേരത്തെ വിഎൽസി ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് ഞങ്ങളുടെ സെർവറുകളുമായി കണക്ട് ചെയ്യാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാമെന്നും കമ്പനി ട്വീറ്റ് ചെയ്തു.

നിലവിൽ, എന്തുകൊണ്ടാണ് ഇന്ത്യയിൽ വെബ്‌സൈറ്റ് നിരോധിച്ചതെന്ന് വ്യക്തമല്ല, എന്നാൽ സർക്കാരിൽ നിന്ന് ചില വ്യക്തമായ വിശദാംശങ്ങൾ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എൽ.സി പ്രത്യാശ പ്രകടിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!