സൗദിയിൽ വൈദ്യുതി ബിൽ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ തട്ടിപ്പ്. സൗദി ഇലക്ട്രിക് കമ്പനിയുടെ നിർദ്ദേശങ്ങൾ കാണുക
സൗദിയിൽ പുതിയ തട്ടിപ്പ് നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. വൈദ്യൂതി ബിൽ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ വഴയിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മൊബൈൽ മെസേജായും സന്ദേശങ്ങൾ അയച്ചുകൊണ്ടാണ് പുതിയ തട്ടിപ്പ്. ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വൈദ്യുതി ബിൽ അടക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെട്ടുകൊണ്ട് അയക്കുന്ന സന്ദേശത്തിൽ ബിൽ അടക്കുവാൻ എന്ന വ്യാജേന ഒരു ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ടാണ് ബിൽ അടക്കാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. എന്നാൽ ഇത്തരം ലിങ്കുകൾ വഴി ആരും പണമടക്കരുതെന്ന് സൗദി ഇലക്ട്രിക് കമ്പനി അറിയിച്ചു. സൗദി ഇലക്ട്രിക് കമ്പനിയിൽ നിന്ന് പണമടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ലിങ്കുകൾ അയക്കാറില്ല.
ഇലക്ട്രിക്കൽ സേവന കണക്ഷനും ഉപഭോഗ ഫീസും അടയ്‌ക്കുന്നതിനുള്ള ഏക സംവിധാനം, സൗദി ബാങ്കുകളുടെ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള “പേയ്‌മെന്റ് സിസ്റ്റം” ആണെന്ന് കമ്പനി വ്യക്തമാക്കി. സൗദി ഇലക്ട്രിക് കമ്പനിയുടെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളിലൂടെ മാത്രം ആശയവിനിമയം നടത്താൻ വരിക്കാരോട് കമ്പനി ആഹ്വാനം ചെയ്തു.
വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളിലേക്ക് പ്രവേശനം അഭ്യർത്ഥിച്ച് വ്യാജ സന്ദേശങ്ങളുമായി വരിക്കാരെ ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളും കാമ്പെയ്‌നുകളും കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. നിരവധി സ്വദേശികൾക്കും വിദേശികൾക്കും ഇതിനോടകം ഇത്തരം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക