മലപ്പുറം സ്വദേശിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞുകെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണൻ (24) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം.

ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റില്‍ കൂടെ താമസിച്ച കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ല. സജീവിന്‍റെ ദേഹമാസകലം മുറിവുകളുണ്ടെന്ന് അയല്‍വാസി ജലീല്‍ പറഞ്ഞു. അര്‍ഷാദാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും ജലീല്‍ പറഞ്ഞു. അംജദ്, ശ്യാം, വിഷ്ണു എന്നിവരാണ് സജീവിനൊപ്പം താമസിച്ചിരുന്ന മറ്റുള്ളവര്‍.

ഇന്ന് വൈകുന്നേരമാണ് പൊലീസിന് വിവരം ലഭിച്ചത്. ഫ്ലാറ്റിലെ മൂന്ന് പേര്‍ കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. തൃക്കാക്കര എസിപി ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!