ബൈക്കിൽ സഞ്ചരിച്ചിരുന്നയാളെ ഇടിച്ചുവീഴ്ത്തിയ ശേഷം വെടിയുതിർത്തു; ഡൽഹി കൊലപാതക ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ഡൽഹി ജാമിയ നഗറിൽ വസ്തു വിൽപനക്കാരനെ വെടിവച്ചുകൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നൂർ നഗറിലെ വാസിഫ് സത്താർ ഗാസി എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.

ഇരുചക്രവാഹനത്തിലാണ് അക്രമികൾ എത്തിയത്. ബൈക്കിൽ പോകുകയായിരുന്ന വാസിയെ ഇടിച്ചുവീഴ്ത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ശേഷം അക്രമികൾ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share