തുടർച്ചയായ മഴയിൽ ജലനിരപ്പ് ഉയർന്നു ; വാദി ജസാൻ അണക്കെട്ട് തുറന്നുവിട്ടു – വീഡിയോ

സൌദിയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് അതിർത്തി പ്രദേശമായ ജിസാനിലെ വാദി ജസാൻ അണക്കെട്ട് കഴിഞ്ഞ ദിവസം തുറന്നു വിട്ടു.

ജസാൻ മേഖലയിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനനായി വാദി ജസാൻ അണക്കെട്ട് ഒമ്പത് മണിക്ക് തുറക്കുന്നതായി നേരത്തെ അറിയിപ്പുണ്ടായിരുന്നു.  ഇതനുസരിച്ച് പരിസ്ഥിതി, കൃഷിയിടങ്ങൾ നനയ്ക്കുന്നതിനുമായി ജസാൻ വാലി അണക്കെട്ട് വിനിയോഗത്തിൽ തുറന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. സെക്കൻഡിൽ 3.33 മെട്രിക് ക്യൂബ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.

അതേസമയം, രാജ്യത്തെ വിവിധയിടങ്ങളിൽ പെയ്ത മഴയുടെ അളവ് അധികൃതർ പുറത്ത് വിട്ടു. അൽ മദീന അൽ മുനവ്വറ മേഖലയിലെ അൽ-ഫ്രീഷ് ഗ്രാമത്തിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 51.2 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

Share
error: Content is protected !!