ഡൊമിനോസിൽ പിസ്സ നിർമ്മിക്കുവാൻ മാവ് തയ്യാറാക്കി വെച്ച ട്രേകൾക്ക് മുകളിൽ ടോയ്ലറ്റ് ബ്രഷും മോപ്പുകളും വസ്ത്രങ്ങളും – ചിത്രങ്ങൾ വൈറലാകുന്നു
സ്വാദിഷ്ടമായ പിസ്സ വേണ്ടെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ? ഇറ്റാലിയൻ വിഭവങ്ങളെ കുറിച്ച് ആരെങ്കിലും പറയുന്നത് കേട്ടാൽ മതി, നമ്മുടെ വായിൽ വെള്ളമൂറും. എന്നാൽ ഡൊമിനോസിന്റെ ബംഗളൂരു ഔട്ട്ലെറ്റിൽ നിന്നുള്ള ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു?
തുഷാർ എന്നയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണിത്. അവ ബെംഗളുരുവിലെ ഡോമിനോസിൽ നിന്നുള്ളതാണെന്നാണ് തുഷാർ അവകാശപ്പെടുന്നു.
പിസ്സക്കുള്ള മാവ് തയ്യാറാക്കി വെച്ചിട്ടുള്ള ട്രേകൾക്ക് മുകളിലായി ടോയ്ലറ്റ് ബ്രഷും മോപ്പുകളും വസ്ത്രങ്ങളും തൂക്കിയിട്ടിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പിസ്സ മാവിന്റെ ട്രേകൾ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കി വച്ചിരിക്കുന്നതായി ചിത്രങ്ങളിൽ കാണാം. അതിന് മുകളിലായാണ് ടോയിലറ്റ് ബ്രഷും, മോപ്പുകളും വസ്ത്രങ്ങളും തൂങ്ങികിടക്കുന്നത്.
ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, കടകളിൽ നിന്ന് ഭക്ഷണങ്ങൾ വാങ്ങുന്നത് വർജ്ജിക്കുവാനും, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശീലമാക്കാനും തുഷാർ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക