സൗദിയിൽ ഇന്ന് സ്വയം പൊട്ടിത്തെറിച്ച ചാവേർ പിടികിട്ടാപുള്ളി ആയതെങ്ങിനെ ? മുഴുവൻ പ്രതികളുടേയും വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു

സൌദിയിലെ  ജിദ്ദയിൽ സ്വയം പൊട്ടിത്തെറിച്ച ചാവേർ അബ്ദുല്ല ബിൻ സായിദ് അബ്ദുൽ റഹ്മാൻ അൽ ബക്കരി അൽ ഷെഹരിയെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

2015 ഓഗസ്റ്റ് മാസത്തിൽ (ഹിജ്റ 10/21/1436 ന്) അസീർ മേഖലയിലെ സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ് കമാൻഡ് മസ്ജിദിലെ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടിരുന്ന പിടികിട്ടാപ്പുള്ളികളിലൊരാളായിരുന്നു ജിദ്ദയിൽ പൊട്ടിത്തെറിച്ച അബ്ദുൾ റഹ്മാൻ അൽ-ബക്രി അൽ-ഷെഹ്‌രിയെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.

യൂസഫ് അൽ-സുലൈമാൻ എന്നയാൾ ചാവേറായി വന്ന് അസിർ എമർജൻസി ഫോഴ്‌സിന്റെ ഒരു സൈനികന്റെ സഹായത്തോടെ എമർജൻസി ഫോഴ്‌സിന്റെ ആസ്ഥാനത്ത് ബെൽറ്റ് ബോംബ് പൊട്ടിച്ചായിരുന്നു ഭീകരാക്രമണം നടത്തിയത്.

“സലാഹ് അൽ-ഷഹ്‌റാനി” എന്നയാൾ തൻ്റെ അമ്മാവനായ “സയീദ് അൽ-ഷഹ്‌റാനി”യുടെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടുകൊണ്ട് ഈ ഭീകരാക്രമണത്തിൽ പങ്കാളിയായിരുന്നു. ഇവരേയും ആക്രണത്തിൽ പങ്കാളികളായിരുന്ന ഫുആദ് അൽ-ദഹ്‌വി, സാലിഹ് അൽ-ദാറാൻ എന്നിവരേയും ആ സമയത്ത് അറസ്റ്റ് ചെയ്യുകയുണ്ടായി.

അന്ന് നടന്ന ഭീകരാക്രമണത്തിൽ 11 സൂരക്ഷാ ഉദ്യോഗസ്ഥരും, ബംഗ്ലാദേശ് പൌരത്വമുള്ള 4 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. കൂടാതെ മറ്റ് 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

1. സയീദ് അയ്ദ് അൽ ദുവൈർ അൽ ഷഹ്‌റാനി

ഐഡി നമ്പർ / 1031352873, 2016 മെയ് മാസത്തിൽ ഇദ്ദേഹത്തിൻ്റെ കേന്ദ്രത്തിൽ നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ ഇദ്ദേഹം മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

 

2- തയാ സലേം എസ്ലാം അൽ -സൈയാരി

ഐഡി നമ്പർ 1059078236. 2017 ജനുവരിയിൽ, അദ്ദേഹം ഒളിച്ചിരുന്ന റിയാദിലെ അൽ-യാസ്മീൻ പരിസരത്തുള്ള ഒരു വീട്ടിൽ നടത്തിയ റെയ്ഡിനിടെ ഇദ്ദേഹം മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

3- അബ്ദുൽ അസീസ് അഹമ്മദ് മുഹമ്മദ് അൽ-ബക്രി അൽ-ഷെഹ്‌രി
, ഐഡന്റിഫിക്കേഷൻ നമ്പർ 1017392992, 2022 മെയ് ആദ്യം അദ്ദേഹത്തിന്റെ മരണം ആഭ്യന്തര മന്ത്രാലയവും പ്രഖ്യാപിച്ചു.

 

4- ഇഖാബ് അതമൈർ ഖസാൻ അൽ-ഒതൈബി

ഐഡി നമ്പർ 1057587162, 2016 മെയ് മാസത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു

 

5- മജീദ് സായിദ് അബ്ദുൾ റഹ്മാൻ അൽ-ബക്രി അൽ-ഷെഹ്‌രി
ഐഡി നമ്പർ / 1055844441 . പിടികിട്ടാപുള്ളിയായി തുടരുന്നു.

 

6- മുബാറക് അബ്ദുല്ല ഫഹദ് അൽ-വദാനി അൽ-ദോസരി
ഐഡി നമ്പർ / 1100613049. 2016-ൽ, സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

 

7- മുഹമ്മദ് സുലൈമാൻ റഹ്യാൻ അൽ-സഖ്രി അൽ-അൻസി
ഐഡി നമ്പർ 1018853612.   16/8/1436 AH ന് പ്രഖ്യാപിച്ച 16 ആളുകളുടെ ലിസ്റ്റിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു, 2016-ൽ അദ്ദേഹത്തിന്റെ ഇയാളുടേ കേന്ദ്രത്തിൽ സുരക്ഷാ സേന റെയ്ഡ് നടത്തുന്നതിനിടെ മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

 

8- മുതീഅ് സാലെം ഇസാം അൽ സൈഅരി
ID No. 1074060102. 2017 ജനുവരിയിൽ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ ഇദ്ദേഹം തീരുമാനിച്ചതായി ഭീകരാവാദികൾക്ക് ബോധ്യമായപ്പോൾ, അയാളുടെ തീവ്രവാദ സംഘടനയിലെ അംഗങ്ങൾ കഴുത്തറുത്ത് കൊന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

9- അബ്ദുല്ല സായിദ് അബ്ദുൽ റഹ്മാൻ അൽ-ബക്രി അൽ-ഷെഹ്രി

ഐഡന്റിറ്റി നമ്പർ 1055844466, ജിദ്ദയിലെ അൽ സാമറിൽ ഇദ്ദേഹത്തിൻ്റെ കേന്ദ്രത്തിൽ നിന്നും അറസ്റ്റ് ചെയ്യാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കത്തിനിടെ ബെൽറ്റ് ബോംബ് പൊട്ടിച്ച് സ്വയം ചാവേറായി മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സൗദിയിലെ ജിദ്ദയിൽ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു. ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്കേറ്റു.

Share
error: Content is protected !!