കരിപ്പൂരിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം തട്ടിയെടുക്കൽ നാടകം; സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് പൊളിച്ചടുക്കി പൊലീസ്
കരിപ്പൂരിൽ സ്വർണക്കവർച്ച സംഘം പിടിയിൽ. യാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സായിരുന്നു കവർച്ചാ സംഘം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ ട്വിസ്റ്റിൽ നാടകം പൊലീസ് പൊളിച്ചടുക്കി. ഇന്ന് ഉച്ചയോടെയാണ് സംഘം കരിപ്പൂർ പൊലീസിന്റെ പിടിയിലായത്.
ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്തുമ്പോൾ തന്റെ കയ്യിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ മറ്റൊരു കവർച്ച സംഘത്തെ മഹേഷ് തന്നെ തയ്യാറാക്കി നിറുത്തി. ഇതിനായി പരപ്പനങ്ങാടി സ്വദേശികളായ നാലുപേരെ എയർപോർട്ടിന് പുറത്ത് റെഡിയാക്കി നിർത്തുകയും ചെയ്തു.
പൊലീസിന് വിവരം കിട്ടിയതോടെ കവർച്ച ചെയ്യാനെത്തിയവരെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നാലെ എത്തിയ മഹേഷും വലയിലായി.
എന്നാൽ യഥാർത്തിൽ മഹേഷിൽ നിന്നും സ്വർണം വാങ്ങാനെത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. എയർപോർട്ടിൽ നടന്ന നാടകം കണ്ട് സംഭവിക്കുന്നത് എന്താണെന്നറിയാതെ ആ സംഘം മുങ്ങി. എന്നാൽ മഹേഷിൽ നിന്ന് തന്നെ അവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാനാണ് പൊലീസിന്റെ നീക്കം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലല്ലെന്ന് പറഞ്ഞ് ജസീൽ ഫോണിൽ സംസാരിച്ചു; കേസ് പിൻവലിക്ക