ത്വാഇഫിലെ അൽ ഹദ ചുരത്തിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി – വിഡിയോ
സൌദിയിൽ ത്വാഇഫിലെ അൽ ഹദ ചുരത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ കാറിലെ മൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അൽ ഹദ ചുരത്തിൽ നിന്നും മൂന്ന് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം നേരത്തെ കിട്ടിയിരുന്നു. തുടർന്ന് ത്വാഇഫിലെ സിവിൽ ഡിഫൻസ് വിഭാഗം നത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേരുടെ കൂടി മൃതദേഹം കണ്ടെത്തിയത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ രൂക്ഷമാണ്. പ്രത്യേകിച്ച് തെക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങൾ, മഴയും പൊടിക്കാറ്റും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളും യാത്രക്കാരും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി ഓർമ്മിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
سقوط مركبة بها 3 أشخاص من مطل جبلي بـ #الهدا.. و #مدني_الطائف يعثر على أحدهم متوفّىhttps://t.co/p3Jz6o4S5t pic.twitter.com/39HvOSllKX
— أخبار 24 – السعودية (@Akhbaar24) August 9, 2022
فيديو | مدني الطائف: سقوط مركبة بداخلها 3 أشخاص من مطل جبلي في الهدا#الإخبارية pic.twitter.com/jO7DkTyPvY
— قناة الإخبارية (@alekhbariyatv) August 9, 2022