സൗദിയിലെ മഴക്കെടുതി: ഒരാൾ കൂടി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

സൌദിയിൽ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. സ്വബിയയിലെ സിവിൽ ഡിഫൻസ് വിഭാഗമാണ് വെള്ളക്കെട്ടിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.

കഴിഞ്ഞ മണിക്കൂറുകളിൽ സ്വബയ ഗവർണറേറ്റിൽ ശക്തമായ മഴയുണ്ടായിരുന്നു. ഇത് മൂലം രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ഇദ്ദേഹം മുങ്ങി മരിച്ചത്.

ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചവരുടെ എണ്ണം എട്ടായി. ഇതിന് പുറമെ കടൽ തിരയിൽ കുടുങ്ങിയ യുവതികളെ രക്ഷപ്പെടുത്തുന്നതിനിടെ ജിദ്ദയിൽ ഒരു ലേഡി ഡോക്ടറും അവരുടെ സഹപ്രവർത്തകയും ഇന്നലെ കടലിൽ മുങ്ങി മരിച്ചിരുന്നു.

രണ്ട് ദിവസത്തിനിടെ രാജ്യത്തിൻ്റെ വിവധ ഭാഗങ്ങളിലായി 10 പേർ മുങ്ങി മരിച്ചതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!