വളർത്തുനായയെ രക്ഷിക്കാൻ പെരുമ്പാമ്പിനോട് പോരാടുന്ന മൂന്ന് ആൺകുട്ടികൾ – വീഡിയോ വൈറലാകുന്നു

ലോകമെമ്പാടും തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. വളർത്തുനായയ്ക്ക് വേണ്ടി ജീവൻ പണയപ്പെടുത്തിയ ഈ മൂന്ന് ആൺകുട്ടികളെപ്പോലെ അവരുടെ സ്നേഹത്തിനും അതിരുകളില്ല. 

ഓൺലൈനിൽ വൈറലായ ഒരു ഭയാനകമായ വീഡിയോയിൽ, മൂന്ന് ആൺകുട്ടികൾ തങ്ങളുടെ നായ്ക്കുട്ടിയെ രക്ഷിക്കാൻ ഒരു ഭീമൻ പെരുമ്പാമ്പിനോട് പോരാടുന്നത് കാണാം. സംഭവം നടന്ന സ്ഥലം അറിയില്ല, പക്ഷേ ധൈര്യസമേതമാണ് തങ്ങളുടെ വളർത്തു മൃഗത്തെ രക്ഷിക്കാൻ കുട്ടികൾ പെരുമ്പാമ്പിനോട് പോരാടിയത്. 

പെരുമ്പാമ്പ് നായയുടെ ശരീരത്തിൽ ചുറ്റി പിണഞ്ഞിരുന്നു. കുട്ടികൾ വടികൾ ഉപയോഗിച്ച് പാമ്പിനെ അടിച്ചെങ്കിലും നായയെ വിടാൻ പാമ്പ് തയ്യാറായില്ല. അതിനിടെ കുട്ടികളിൽ ഒരാൾ പാമ്പിൻ്റെ  തലയിൽ കയറിപിടിച്ചു. ശേഷം കെട്ടഴിക്കാൻ തുടങ്ങി. മറ്റു രണ്ടുപേരും അവനെ സഹായിച്ചു. അൽപനേരം പരിശ്രമിച്ചാണ് നായയെ പാമ്പിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചത്. നായ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

തങ്ങളുടെ വളർത്തുനായയെ രക്ഷിക്കാൻ മൂന്ന് ആൺകുട്ടികൾ പാമ്പിനോട് പോരാടുന്ന ഈ വീഡിയോ ശുദ്ധമായ സ്നേഹത്തിന്റെയും ധീരതയുടെയും പ്രതീകമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോ കാണാം

Share