ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ തിരോധാനം തുടർകഥയാകുന്നു; നാട്ടിലേക്ക് പുറപ്പെട്ട മറ്റൊരു പ്രവാസിയെ കൂടി കാണാതായി

സംസ്ഥാനത്ത് പ്രവാസികളുടെ തീരോധാനം തുടർകഥയാകുന്നു. ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലെക്ക് പുറപ്പെടുന്ന മലയാളികളെ കാണാതാകുന്ന സംഭവം തുടർകഥയാകുകയാണ്. ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും, പൊലീസിന് കാര്യമായൊന്നും ചെയ്യാൻ ഇത് വരെ സാധിച്ചിട്ടില്ല. സ്വർണകടത്ത് സംഘങ്ങളുടെ ചതിയിൽപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നിരവധി പ്രവാസികളെ കാണാതായതും, ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കാണാതാകുന്ന പ്രവാസികളുടെ കാര്യത്തിൽ സംഭവിക്കുന്നതെല്ലാം ഏകദേശം ഓരുപോലെയാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

ഗൾഫിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതായി ഗൾഫിലെ സൂഹൃത്തുക്കൾ പറയുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതായി രേഖകൾ പരിശോധിച്ച് പൊലീസും വ്യക്തമാക്കുന്നു. പിന്നീട് ഇവർക്ക് എന്ത് സംഭവിക്കുന്നു എന്നത് അജ്ഞാതമായി തുടരുന്നു. ഇതിനിടെ വീട്ടുകാർക്ക് ഭീഷണി ഫോണ് വരുന്നു. അടുത്ത ദിവസങ്ങളിൽ അജ്ഞാതാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നു….ഇതാണ് കാണാതാകുന്ന മിക്ക പ്രാവിസകളുടെ കാര്യത്തിലും സംഭവിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ഇർഷാദ് എന്ന യുവാവിനെ സ്വർണകടത്ത് സംഘം തട്ടികൊണ്ട് പോയി കൊലപ്പെടുത്തി സംഭവത്തിൽ അന്വോഷണം നടന്ന് കൊണ്ടിരിക്കുകയാണ്. സമാനമായ മറ്റു നിരവധി കേസുകളിലും അന്വോഷണം നടക്കുന്നുണ്ട്. ഇതിനിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മറ്റൊരു പ്രവാസിയെ കൂടി കാണാതായതായി പൊലീസിന് പരാതി ലഭിച്ചു.

കോഴിക്കോട് വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെയാണ് ഒന്നരമാസമായി കാണാതായത്. ഖത്തറിൽ നിന്നെത്തിയ ജാതിയേരി കോമ്പിമുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷ് (35) നെയാണ് കാണാതായത്. സംഭവത്തിൽ റിജേഷിൻ്റെ സഹോദരൻ നൽകിയ പരാതിയിൽ വളയം പോലീസ് കേസെടുത്തു.

ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന്‍ രാജേഷ് വ്യക്തമാക്കി. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ അറിയിച്ചു.

അവസാനമായി ജൂണ്‍ പത്തിനാണ് യുവാവ് ടെലിഫോണ്‍ വഴി ബന്ധുക്കളുമായി സംസാരിച്ചത്. ജൂണ്‍ 16 ന് നാട്ടിലെത്തുമെന്നാണ് റിജേഷ് വീട്ടുകാരെ അറിയിച്ചത്. റിജേഷ് നാട്ടിലേക്ക് തിരിച്ചതായി ഖത്തറിലെ സുഹൃത്തുക്കളും പറയുന്നു.

എന്നാൽ ജൂണ് 15 ന് ഇയാൾ നാട്ടിലെത്തിയതായും അവന്റെ കയ്യിൽ കൊടുത്തുവിട്ട സാധനം ഇത് വരെ കിട്ടിയില്ലെന്നും ആരോപിച്ചു ഭീഷണി കാളുകൾ വന്നു. അന്നും തുടർന്നുള്ള ദിവസങ്ങളിലും ഇയാളെ അന്വേഷിച്ചു ചിലർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എന്നാൽ റിജേഷിനെ കുറിച്ച് ഒരു വിവരവും ലഭ്യമായില്ലെന്ന് വീട്ടുകാർ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share

One thought on “ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ തിരോധാനം തുടർകഥയാകുന്നു; നാട്ടിലേക്ക് പുറപ്പെട്ട മറ്റൊരു പ്രവാസിയെ കൂടി കാണാതായി

Comments are closed.

error: Content is protected !!