മക്കയിൽ മഴക്കെടുതിയെ നേരിടാൻ ഒരുക്കങ്ങൾ ശക്തമാക്കാൻ നിർദേശം
മക്ക: മക്ക, മദീന ഹറം പള്ളികളിൽ മഴക്കെടുതിയെ നേരിടാനാവശ്യമായ ഒരുക്കങ്ങൾ ശക്തമാക്കാൻ ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സൂദൈസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. മക്ക ഹറം പള്ളിയിൽ തുടർച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇരു ഹറമുകളിലുമെത്തുന്ന തീർഥാകരുടേയും വിശ്വാസികളുടേയും സുരക്ഷ പരിഗണിച്ചാണ് അൽ സുദൈസിൻ്റെ നിർദേശം.
മക്ക മേഖലയുടെ ചില ഭാഗങ്ങൾ ഇന്ന് (ശനിയാഴ്‌ച) ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ രാത്രി 8 മണി വരെ കാഴ്ചക്ക് മങ്ങലേൽപ്പിക്കുംവിധം പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക