സംസ്ഥാനത്ത് കോവിഡ് കൂടുന്നു; ആറ് മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി.  കോവിഡ്  കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ആറ് മാസത്തേക്കാണ് സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനം ഇറക്കിയത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.

എല്ലാ പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക ഇടപെടലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ,  കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണം. ഇന്നലെ 1,113 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!