മണ്ണിനടിയിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ; മണ്ണ് മാറ്റിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

അഹ്മദാബാദ്: നവജാത ശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ ഗാംഭോയിലാണ് സംഭവം.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട കര്‍ഷകന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. അപ്പോഴാണ് ഒരു കൈ മണ്ണിന് പുറത്ത് കണ്ടെത്തിയത്. ഇതോടെ മണ്ണ് മാറ്റി നോക്കിയപ്പോള്‍ കണ്ടത് ജീവനോടെ നവജാത ശിശുവിനെ.

ഏറെ സമയം മണ്ണിനടിയില്‍ കിടന്നതിനാല്‍ പെണ്‍കുട്ടിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച്‌ ആശുപത്രിയിലെത്തിച്ചു ഡോക്ടര്‍മാര്‍ കുട്ടിയെ നിരീക്ഷിച്ചു വരികയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!