യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കാന്‍ മൂന്ന് വാതിലുകളും തുറക്കുമെന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: യാത്രക്കാരെ അതിവേഗം പുറത്തിറക്കാന്‍ വിമാനത്തിന്റെ മൂന്ന് വാതിലുകളും തുറന്നുകൊടുക്കുമെന്ന് ഇൻഡിഗോ വിമാന കമ്പനി പ്രഖ്യാപിച്ചു.

മുന്‍ഭാഗത്തെ ഇരു വശങ്ങളിലുള്ള രണ്ട് വാതിലുകളും, പിറകിലെ ഒരു വാതിലുമാണ് യാത്രക്കാരെ പുറത്തിറക്കാനായി തുറന്ന് കൊടുക്കുക. നിലവിൽ  ഒരു എ 321 വിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാര്‍ക്കും പുറത്തിറങ്ങാന്‍ 13-14 മിനിറ്റെടുക്കും. എന്നാൽ പുതിയ മാറ്റത്തിലൂടെ അഞ്ചോ ആറോ മിനിറ്റ് ലാഭിക്കാനാകുമെന്ന് ഇന്‍ഡിഗോ സി.ഇ.ഒ റോണൊജോയ് ദത്ത പറഞ്ഞു.

ബംഗളൂരു, മുംബൈ, ഡൽഹി എന്നീ മൂന്ന് നഗരങ്ങളിലാണ് പുതിയ രീതി ആദ്യം നടപ്പാക്കുക. ക്രമേണ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത്. ഇൻഡിഗോയുടെ എ320, എ321 വിമാനങ്ങളിൽ പുതിയ രീതി നടപ്പിലാക്കും.

ഡൽഹി, മുംബൈ തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളിൽ, വരുന്നതിനും പുറപ്പെടുന്നതിനുമുള്ള സ്ലോട്ടുകൾ പലപ്പോഴും ബുദ്ധിമുട്ടാണ്.

വലിയ വിമാനത്താവളങ്ങളിൽ ഡീബോർഡിംഗ് പ്രക്രിയയെ വേഗത്തിലാക്കുന്ന എയർബ്രിഡ്ജുകൾ ഉണ്ടെങ്കിലും അവയുടെ എണ്ണം പരിമിതമാണെന്ന് ഇൻഡിഗോയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!