ഗൾഫ് രാജ്യങ്ങളിൽ VPN ദുരുപയോഗം വർധിക്കുന്നു; ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ഡേറ്റിംഗ്, ചൂതാട്ടം, മുതിർന്നവർക്കുള്ള വെബ്‌സൈറ്റുകൾ എന്നിവ പോലുള്ള നിയന്ത്രിത ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിനും ഓഡിയോ-വീഡിയോ കോളിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും യുഎഇയിലും ഗൾഫ് മേഖലയിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളുടെ (VPN) ഉപയോഗം വർദ്ധിച്ചതായി റിപ്പോർട്ട്.

ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡാറ്റ അനുസരിച്ച്, ഗൾഫ് മേഖലകളിലെ VPN-കളുടെ ഉപയോഗം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ ഏകദേശം 30 ശതമാനം വർദ്ധിച്ചു. യുഎഇയിൽ ഇതേ കാലയളവിൽ VPN-കളുടെ ഉപയോഗം 36 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അശ്ലീല സൈറ്റുകൾ പോലുള്ള നിരോധിത ഉള്ളടക്കമാണ് കൂടുതൽ പേരും ആക്സസ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഗൾഫ് മേഖലയിലെ VPN-ആപ്പുകളുടെ ഉപയോഗം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ഉള്ളടക്ക നിയന്ത്രണങ്ങൾ ദൃശ്യമാകുന്തോറും VPN സേവനത്തിനുള്ള ഡിമാൻഡ് വർദ്ധിക്കും. അനുമതിയില്ലാത്ത ഉള്ളടക്കങ്ങൾ കണ്ടെത്താനാണ് കൂടുതൽ പേരും വിപിഎൻ ഉപയോഗിക്കുന്നതെന്നും നോഡ് സെക്യൂരിറ്റി വ്യക്തമാക്കി.

വാട്ട്‌സ്ആപ്പ്, സ്കൈപ്പ്, ഫേസ്‌ടൈം, ഡിസ്‌കോർഡ്, ഐഎംഒ, ഡേറ്റിംഗ് ആപ്പുകൾ എന്നിവയിലൂടെ ഓഡിയോ-വീഡിയോ കോളുകൾ ചെയ്യാൻ ഗൾഫ് നിവാസികൾക്കിടയിൽ വിപിഎൻ ഉപയോഗിക്കുന്നത് സാധാരണമാണെന്ന് റിപ്പോർട്ട് പറയുന്നു.

ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീലം, മയക്കുമരുന്ന്, VoIP വെബ്‌സൈറ്റുകൾ എന്നിവ പോലുള്ള നിരോധിത ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാനും VPN-ആപ്പുകൾ ഉപയോഗിക്കുന്നതായി നോർഡ് സെക്യൂരിറ്റി പറഞ്ഞു.

യു.എ.ഇയിൽ വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം ക്രമാതീതമായി വർധിച്ചതോടെ ശക്തമായ മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. യു.എ.ഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് തടവും 500,000 ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തപ്പെടും. യുഎഇയിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കോ കിംവദന്തികൾക്കും സെബർ കുറ്റകൃത്യങ്ങൾക്കും വേണ്ടിയോ വി.പി.എൻ ഉപയോഗിക്കുന്നത് 2021 ലെ ഡിക്രി നമ്പർ 34 പ്രകാരം ഗുരുതരമായ കുറ്റമാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!