മൊബൈൽ ഫോൺ വാങ്ങിതരാമെന്ന് പറഞ്ഞ് 13കാരനെ കൂട്ടികൊണ്ടുപോയി; ശേഷം കഴുത്ത് ഞെരിച്ചും കുത്തിയും കൊന്നു. അമ്മയെ വിളിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു

പതിമൂന്ന്കാരനായ മായങ്ക് താക്കൂർ എന്ന ബാലനെ പ്രലോഭിച്ച് കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ കാഷിമിറ പ്രദേശത്ത് തിങ്കളാഴ്ചയാണ് നാടിനെയാകെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ മൊബൈൽ മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് കഴുത്തുഞെരിച്ചും കുത്തിയും കൊന്നുകളയുകയായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഫ്സൽ അൻസാരി (26), ഇമ്രാൻ ഷെയ്ക്ക് (28) എന്നീ യുവാക്കൾ ചേർന്നാണ് അതിക്രൂരമായ കൊലപാതകം നടത്തിയത്. ഹെയർ സ്റ്റൈലിസ്റ്റാണ് അഫ്സൽ അൻസാരി. മോട്ടോർ സൈക്കിൾ മെക്കാനിക്കാണ് ഇമ്രാൻ ഷെയ്ക്ക്.  ഇതിൽ അഫ്സൽ അൻസാരിക്ക് മായങ്കിനെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇരുവർക്കും പുതിയ ബിസിനസ്സ് തുടങ്ങാൻ പണം കണ്ടെത്തണം. അതിനുള്ള മാർഗമായിരുന്നു മായങ്ക് ഠാക്കൂറിനെ തട്ടികൊണ്ടുപോകൽ. ശേഷം മായങ്കിൻ്റെ അമ്മയിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം.

ജൂലൈ 31 ന് മീരാ റോഡിലെ വീടിന് സമീപമുള്ള കളിസ്ഥലത്തുനിന്ന് മായങ്കിനെ കാണാതാവുകയായിരുന്നു. പുതിയ മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട മായങ്കിനെ കൂട്ടികൊണ്ടുപോയത്. തന്റെ കൈയിൽ ഒരു സിം കാർഡ് മാത്രമേയുള്ളൂ എന്ന് കുട്ടി ഇവരോട് പറഞ്ഞിരുന്നു. ‘സിം കാർഡ് കൈയിൽ കരുതിക്കോളൂ, മൊബൈൽ തരാം’ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൂട്ടികൊണ്ട് പോയത്. എന്നാൽ ഇതൊന്നും അറിയാതെ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഓഗസ്റ്റ് 1ന് കുട്ടിയുടെ അമ്മ ഹിന സിംഗ് കാഷിമിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. താൻ ഗായികയാണെന്നും ജൂലൈ 31 ന് വൈകുന്നേരം 7 മണിയോടെ ജോലിക്ക് പോയതായിരുന്നുവെന്നും, പിറ്റേ ദിവസം പുലർച്ചയായിട്ടും മായങ്ക് വീട്ടിൽ തിരിച്ചെത്താത്തതിനാലാണ് പരാതി നൽകുന്നതെന്നുമാണ് അമ്മ പൊലീസിനെ അറിയിച്ചത്.

 

 

കുട്ടി വീട്ടിൽ നിന്ന് സിം കാർഡ് കൊണ്ടുവന്നതിന് ശേഷം ഇരുവരും മായങ്കിനെ ബൈക്കിൽ നൈഗാവിലേക്ക് കൊണ്ടുപോയി. അവനെ ഒളിപ്പിച്ച് വെക്കാൻ സ്ഥലമില്ലെന്ന് മനസ്സിലാക്കിയ കൊലയാളികൾ അവനെ ഒരു പാലത്തിൽ നിന്ന് താഴയുള്ള അരുവിയിലേക്ക് എറിഞ്ഞു. എന്നാൽ കുട്ടി രക്ഷപ്പെട്ട് സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. ഇതോടെ ഇരുവരും ചേർന്ന് കുട്ടിയുടെ വയറ്റിൽ കുത്തുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.

ശേഷം കൊലയാളികൾ മായങ്കിന്റെ അമ്മയെ വിളിച്ചു. വിളിക്കാനായി ഉപയോഗിച്ചിരുന്നത് മായങ്ക് കൊണ്ടുവന്ന അതേ സിം കാർഡായിയിരുന്നു. മായങ്ക് തങ്ങളുടെ പക്കലുണ്ടെന്ന് അമ്മയെ വിശ്വസിപ്പിക്കാനായിരുന്നു ഇങ്ങിനെ ചെയ്തത്. അമ്മയെ വിളിച്ച കൊലയാളികൾ മായങ്കിനെ വിട്ടുകിട്ടാൻ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മായങ്കിയുടെ കുടുംബവുമായുള്ള വിലപേശലിൽ അവസാനം 25 ലക്ഷം രൂപക്ക് ഉറപ്പിച്ചു. റസ്റ്റോറന്റുകളിലും ബാറിലും ഗായികയായാണ് മായങ്കിന്റെ മാതാവ് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്.

മാതാവ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് മായങ്കിന്റെ സിംകാർഡ് തന്റെ ഫോണിലിട്ട് പ്രതി അഫ്സൽ അൻസാരി കുട്ടിയുടെ മാതാവിനെ വിളിച്ചതും മോചനദ്രവ്യം ആവശ്യപ്പെട്ടതും. അമ്മ ഇക്കാര്യവും പൊലീസിനെ അറിയിച്ചു. തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങളും, ഫോണിന്റെ ​ഐ.എം.ഇ.എ നമ്പറും പിന്തുടർന്ന് പൊലീസ് അൻസാരിയെ പിടികൂടുകയായിരുന്നു. വൈകാതെ ഷെയ്ക്കും പിടിയിലായി. കുട്ടിയുടെ മൃതദേഹവും പിന്നാലെ കണ്ടെടുത്തു.

ഗായികയായതിനാൽ മായങ്കിൻ്റെ അമ്മയുടെ അടുത്ത് ധാരാണം പണമുണ്ടാകുമെന്നാണ് പ്രതികൾ കരുതിയിരുന്നത്. സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ പണം കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. അഫ്സൽ അൻസാരി ഒരു സലൂൺ തുടങ്ങാനാണ് ആഗ്രഹിച്ചത്. ഒരു മോട്ടോർ സൈക്കിൾ ഗാരേജ് ആരംഭിക്കുവാനും, വിവാഹം കഴിക്കാനും ഇമ്രാൻ ഷെയ്ഖും പദ്ധതിയിട്ടു. ഇതാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചത്.

അറസ്റ്റിലായതിന് ശേഷം ഇരുവരും ചേർന്ന് കുട്ടിയുടെ മൃതദേഹവും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ബൈക്കും പോലീസിന് കാണിച്ച് കൊടുത്തു. രണ്ടു കൊലയാളികളെയും പിടികൂടാൻ ഞങ്ങളുടെ സംഘത്തിന് കഴിഞ്ഞു. പക്ഷേ, നിർഭാഗ്യവശാൽ, തട്ടിക്കൊണ്ടുപോയ ഉടൻ തന്നെ കുട്ടി കൊല്ലപ്പെട്ടതിനാൽ ഞങ്ങൾക്ക് കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അന്വോഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

സീനിയർ പോലീസ് ഇൻസ്‌പെക്ടർ സഞ്ജയ് ഹസാരെയുടെയും ഡിസിപി അമിത് കാലെയുടെയും മേൽനോട്ടത്തിൽ എപിഐ പ്രശാന്ത് ഗാംഗുർഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഐപിസി 302, 387, 120 (ബി), 201 എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ ഇരുവരെയും ഓഗസ്റ്റ് 6 വരെ റിമാൻഡ് ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!