യുഎസ്-ചൈന യുദ്ധ പിരിമുറുക്കം: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ് 79.51 ആയി. മാക്രോ ഇക്കണോമിക് ഡാറ്റയിലെ ചാഞ്ചാട്ടവും, യുഎസ്-ചൈന യുദ്ധ പിരിമുറുക്കവും നിക്ഷേപകരുടെ പ്രതികൂലമായി സ്വാധീനിച്ചതാണ് മൂല്യ തകർച്ചക്ക് കാരണം.

ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, യുഎസ് ഡോളറിനെതിരെ 79.21 ൽ ആരംഭിച്ച രൂപ പിന്നീട് 79.51 ലേക്ക് ഇടിഞ്ഞു, അവസാന ക്ലോസിനേക്കാൾ 36 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.

ബുധനാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 62 പൈസ ഇടിഞ്ഞ് 79.15 ൽ ക്ലോസ് ചെയ്തിരുന്നു. ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും മോശം ഒറ്റ ദിവസത്തെ ഇടിവായാണത് അടയാളപ്പെടുത്തിയത്.

ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞതോടെ യു.എ.ഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 21.66 രൂപയായി.

യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ് വന്നതിനാൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും വിനിമയ നിരക്കിൽ ഇത് പ്രകടമാകും. പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്.

സൌദി റിയാലിന് 21.22 രൂപയാണ് ഓണ്ലൈനിൽ കാണിക്കുന്ന വിനിമയ നിരക്ക്. ഇതനുസരിച്ച് വിവിധ മണിട്രാൻസ്ഫർ കേന്ദ്രങ്ങളിൽ സൌദിയിൽ ഇപ്പോൾ ലഭിക്കുന്ന നിരക്കുകൾ താഴെ പറയും പ്രകാരമാണ്.

 

SAIB FLEXX / FRIENDI PAY: 21.05

FAWRI: 20.95

SABB: 20.92

BIN YALLA: 20.88

RIYADH BANK: 20.86

ANB TELEMONEY: 20.86

ENJAZ: 20.84

WESTERN UNION: 20.81

STC PAY: 20.72

NCB QUICK PAY: 20.69

TAHWEEL AL RAJHI: 20.58

UR PAY: 20.54

AL AMOUDI (JEDDAH): 20.54

 

നിരക്കുകളിൽ ചാഞ്ചാട്ടം ശക്തമാണ്. പണമയക്കുന്നതിന് മുമ്പ് നിരക്ക് ഉറപ്പ് വരുത്താൻ പ്രവാസികൾ ശ്രദ്ദിക്കണം.

യുഎസ്-ചൈന സംഘർഷങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വ്യാപാരികൾ വിലയിരുത്തുന്നതിനാൽ, ഉയർന്ന വ്യാപാരക്കമ്മി സംഖ്യയും ഡോളറിനുള്ള സുരക്ഷിതമായ ഡിമാൻഡിനും ഇടയിൽ ഏഷ്യൻ കറൻസികൾക്കിടയിൽ രൂപയുടെ മൂല്യം കുറവാണെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!