സൌദി അറേബ്യയിൽ തൊഴിലന്വോഷകരായ ഏതാനും വനിതകളെ കബളിപ്പിച്ചതിന് സ്വദേശി പൌരനെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ ഓഫീസ് നടത്തിയ അന്വോഷണത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പബ്ലിക്ക് പ്രോസിക്യൂഷൻ്റെ  ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിയെ അറസ്റ്റു ചെയ്യുകയും ഇയാൾക്കെതിരെ പൊതു കേസ് ഫയൽ ചെയ്യുകയും ചെയ്തതെന്നും ഇക്കാര്യത്തിൽ കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം വിശദീകരിച്ചു.

സമൂഹ മാധ്യമങ്ങൾ വഴി ജോലി അറിയിപ്പ് നൽകി യുവതികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങിനെ ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് വനിതകളുമായി ജോലി സംബന്ധമായ ഔദ്യോഗിക രേഖകൾ ആവശ്യപ്പെട്ട് ബന്ധപ്പെടും. ശേഷം ഔദ്യോഗിക രേഖകൾക്ക് പുറമെ വ്യക്തിഗത ഫോട്ടോകളും പ്രതി ഇരകളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഫോട്ടോകൾ പ്രതി സ്വന്തം മൊബലിൽ സൂക്ഷിക്കുകയും ഇത് ഉപയോഗിച്ച് മോശമായ ആവശ്യങ്ങൾക്ക് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തതായും പബ്ലിക് പ്രോസിക്യൂഷൻ വ്യക്താക്കി.

അറസ്റ്റ് ആവശ്യമായി വരുന്ന പ്രധാന കുറ്റകൃത്യങ്ങളിൽ ഒന്നാണ് ഈ പ്രവൃത്തികൾ എന്ന്  പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. കൂടാതെ ഔദ്യോഗിക അധികാരികൾക്കോ, അംഗീകൃത ഏജൻസികൾക്കോ അല്ലാതെ വ്യക്തിപരമായ ഫോട്ടോകളും വിവരങ്ങളും  കൈമറരുതെന്നും പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.

വഞ്ചന കുറ്റത്തിനെതിരെയുള്ള പോരാട്ടം പബ്ലിക് പ്രോസിക്യൂഷൻ ശക്തമായി തുടരും. ആളുകളെ ചൂഷണം ചെയ്തും അവരുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കിയും അവരെ ദ്രോഹിക്കുകയോ ബ്ലാക്ക് മെയിൽ ചെയ്യുകയോ ചെയ്യുന്നവർ ആരായാലും, അവർക്കെതിരെ കഠിനമായ ശിക്ഷകൾ നൽകാൻ യോഗ്യതയുള്ള കോടതിയിലേക്ക് കൈമാറുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക